മുതാർക്കുന്നിലെ മുസല്ലകൾ
₹240.00 ₹204.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹240.00 ₹204.00
15% off
In stock
…ടിപ്പുവിന്റെ കാലമായപ്പോഴേക്കും കോട്ടയുടെ ദുരൂഹത അവിടെനിന്നും അടർന്നുപോയിരുന്നു. പടിഞ്ഞാറുഭാഗത്ത് മല തുരന്ന് വഴി തുറക്കപ്പെട്ടു. എങ്കിലും പഴയ കോട്ടയുടെ ഓർമകൾ കരിമ്പാറകളിൽ പറ്റിപ്പിടിച്ചുതന്നെ കിടന്നു. പതിയെ ശിഥിലമാകുന്ന ശിലപോലെ പഴങ്കോട്ട എന്ന നാമം പഴമക്കോടായി പരിണമിച്ചു. പരിണാമം അവിടെയും തീർന്നില്ല. നാവിളക്കത്തിന് എളുപ്പം നല്കാൻ അത് പിന്നീട് ‘പ’ എന്ന അക്ഷരം മാത്രമായി…
തെയ്യുമ്മ, കമറുമാപ്പിള, കണ്ണപ്പൻ കോമരം, കിറുക്കൻ ദിയോവൂസ്, ബദർ,
യൂസ്‌ലെസ്സ് ദിവാകരൻ, ആലിപ്പാപ്പു, തങ്കൻ മൂച്ചി, സഖാവ് ചന്ദ്രചൂഡൻ, ശീതമ്മ, എട്ടരനായർ, സദ്ദാം ഹുസൈൻ… പലപല നിറത്തിലുള്ള ജീവിതങ്ങൾകൊണ്ട് ‘പ’ എന്ന ദേശത്തിന്റെ ഭൂപടം വരച്ചുതീർക്കുന്നവർ. പരമഹർഷമെന്ന സങ്കല്പത്തിനും മഹാവ്യസനമെന്ന യാഥാർഥ്യത്തിനുമിടയിൽ മനുഷ്യജന്മം ആടിത്തീർക്കുന്നവർ. വരികൾക്കും വാക്കുകൾക്കു മൊടുവിൽ നിറയുന്ന മഹാമൗനങ്ങളും സങ്കീർണതകൾക്കൊപ്പം ഇഴചേർന്നുവരുന്ന നർമത്തിന്റെ ലാളിത്യവും അനുഭവങ്ങളുടെ ഒടുങ്ങാത്ത നീറ്റലും കൊണ്ട് ഈ കഥാപാത്രങ്ങളും ഒപ്പം “പ’ എന്ന ദേശവും ചരിത്രത്തിലേക്കും കാലത്തിലേക്കും പടർന്നുകയറുന്നു.
യാസർ അറഫാത്തിന്റെ ആദ്യ നോവൽ