Description
ഓഗസ്റ്റ് മാസത്തിലെ നന്നേ സുന്ദരമായ ഒരു പ്രഭാതത്തില്‍, എന്റെ ആദ്യകവിത അച്ചടിച്ചുവന്ന ‘കലാകൗമുദി’യുമായി ഷെല്‍വി എന്നെ കാണാനെത്തുമ്പോള്‍ ഞാന്‍പോലും അറിഞ്ഞിരുന്നില്ല, പില്‍ക്കാലത്ത് മലയാളസാഹിത്യത്തെത്തന്നെ പുനര്‍നവീകരിച്ച, പുനര്‍നിര്‍വ്വചിച്ച മള്‍ബെറി എന്ന പ്രസാധനസംരംഭം അവിടെ ഉയിര്‍ക്കൊള്ളുകയായിരുന്നു എന്ന്. അന്നേവരെ തീര്‍ത്തും അപ്രസക്തമായ ഒരു കൊച്ചുജീവിതം മാത്രം കൈമുതലുണ്ടായിരുന്ന ഞാന്‍ മലയാളസാഹിത്യത്തിന്റെ പൂമുഖത്തേക്കു വലതുകാല്‍ വെച്ചു കയറുകയായിരുന്നു.
മലയാള പുസ്തകപ്രസാധകരംഗത്ത് മൗലികമായ മാറ്റങ്ങള്‍ക്കു തുടക്കംകുറിച്ച മള്‍ബെറി ബുക്‌സിന്റെ ഷെല്‍വിയെക്കുറിച്ച് ജീവിതപങ്കാളിയുടെ ഓര്‍മ്മക്കുറിപ്പുകള്‍



