Book MRUTYOR MAA
Book MRUTYOR MAA

മൃത്യോര്‍ മാ

340.00 306.00 10% off

Out of stock

Author: Radhakrishnan C Category: Language:   MALAYALAM
Publisher: HiTech Books
Specifications Pages: 480
About the Book

നോവല്‍ സമാഹാരം

സി. രാധാകൃഷ്ണന്‍

അഗ്നി, യുദ്ധം, പൂജ്യം, ബൃഹദാരണ്യകം, ഒറ്റയടിപ്പാതകള്‍, മരണശിക്ഷ എന്നിങ്ങനെ ആറു നോവലുകളാണ് ഈ കൂട്ടായ്മയില്‍. പല കാലങ്ങളില്‍ വിരചിതങ്ങളായ ഈ കൃതികളിലെല്ലാം ജീവിതവും മരണവും തമ്മിലും അഹിംസയും ഹിംസയും തമ്മിലുമുള്ള സമവാക്യങ്ങളാണ് പ്രമേയം. പക്ഷേ, ഓരോന്നിലും സമീപനവും തിരിച്ചറിവുകളും വേറെയാണ്. ആത്മഹത്യകള്‍ പെരുകി വരുന്ന കാലവിപര്യയത്തിന്റെ ഈ നാളുകളില്‍ ഈ വിശകലനാനുഭവങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുന്നു. ദര്‍ശനഭംഗിയും പരിതോവസ്ഥകളുടെ വൈവിദ്ധ്യവും ഭാഷാസൗകുമാര്യവും രസകരമായ ആഖ്യാനശൈലിയും ഈ കൃതികളെ എക്കാലത്തേക്കുമുള്ള മുതല്‍ക്കൂട്ടാക്കുന്നു.

നാലാംപതിപ്പ്‌

The Author

പ്രശസ്ത നോവലിസ്റ്റ്, സംവിധായകന്‍, ശാസ്ത്രലേഖകന്‍. 1939ല്‍ പൊന്നാനിയില്‍ ജനിച്ചു. പൂനയിലും കൊടൈക്കനാലിലും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ സയന്റിഫിക് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പൊരുള്‍ എന്ന മാസിക നടത്തിയിരുന്നു. സയന്‍സ് ടുഡെ മാസികയുടെ സീനിയര്‍ സബ് എഡിറ്റര്‍, എസ്.പി.സി.എസ്. പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സ്​പന്ദമാപിനികളേ നന്ദി, നിഴല്‍പ്പാടുകള്‍, അഗ്‌നി, കണ്ണിമാങ്ങകള്‍, പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും, ഒറ്റയടിപ്പാതകള്‍, എല്ലാം മായ്ക്കുന്ന കടല്‍, ഊടും പാവും, നിലാവ്, പിന്‍നിലാവ് എന്നിവ മുഖ്യ കൃതികള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, അച്യുതമേനോന്‍ അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വത്സല. മകന്‍: ഗോപാല്‍.