Add a review
You must be logged in to post a review.
₹90.00 ₹76.00
15% off
In stock
ക്ഷണിക്കാതെ വന്നെത്തുന്ന അതിഥികളെപ്പോലെയാണ് ഓര്‍മകള്‍! ചിലവ നമ്മെ നൊമ്പരപ്പെടുത്തും, ആഹ്ലാദിപ്പിക്കും ക്ഷോഭിപ്പിക്കും, നിരാശരാക്കും…! ഇപ്പോള്‍ ഞങ്ങള്‍ക്കിടയിലേക്കു കടന്നുവരുന്ന ഓര്‍മകള്‍ നൊമ്പരപ്പെടുത്തുക മാത്രമാണു ചെയ്തുകൊണ്ടിരിക്കുന്നത്. ആഹ്ലാദിപ്പിച്ചും ചിന്തിപ്പിച്ചും ക്ഷോഭിപ്പിച്ചും വേറിട്ട കാഴ്ചപ്പാടുകള്‍ മാത്രം സമ്മാനിച്ചുകൊണ്ട് കടന്നുപോയ മോഹന്‍ രാഘവന്‍ എന്ന സാധാരണക്കാരന്റെ, നാടകക്കാരന്റെ, സിനിമാക്കാരന്റെ ഒരു ഓര്‍മപ്പുസ്തകമാണിത്. അകാലത്തില്‍ മരിച്ചുപോയ മോഹന്‍ രാഘവന്റെ ആദ്യത്തേതും അവസാനത്തേതുമായ സിനിമയാണ് – ടി.ഡി. ദാസന്‍ Std. VI-B. ഒരു സിനിമ നിര്‍മിച്ച് ഒരായിരം ഓര്‍മകളും തന്ന്, മോഹന്‍ കടന്നുപോയി. മോഹനുവേണ്ടി ഒരോര്‍മപ്പുസ്തകം.
ഒരു സിനിമയുടെ ഉത്പത്തിചരിത്രം, ക്രിയാത്മകപ്രക്രിയയില്‍ പങ്കെടുത്ത ഓരോ ആളുടെയും പക്കല്‍നിന്ന് വായിക്കുക രസകരമാണ്. പുസ്തകത്തിന്റെ രണ്ടാംഭാഗം ടി.ഡി.ദാസന്റെ സൃഷ്ടിയിലുള്‍പ്പെട്ടവരുടെ എഴുത്തുകളാണ്. ഈ സിനിമയും സംവിധായകനും സംഘപ്രവര്‍ത്തനത്തിന്റെ വേറിട്ട ഉദാഹരണങ്ങളാണെന്ന് സംഘാംഗങ്ങളുടെ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു. മലയാള സിനിമാചരിത്രത്തില്‍ ഈ പുസ്തകത്തിന്റെ കരുത്തും അതുതന്നെ!
തിരുവല്ലയില്‍ ഫാ. എം.ജെ. ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളായി ജനനം. ആലുവ യു.സി.കോേളജ്, പുണെ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ബിരുദം, ബിരുദാനന്തരബിരുദം. ഓഡിയന്‍സ് റിസര്‍ച്ചില്‍ പുണെ യൂണിവേഴ്‌സിറ്റിയുടെ ഡിപ്പാര്‍ട്ട്‌െമന്റ് ഓഫ് കമ്യൂണിക്കേഷന്‍ സ്റ്റഡീസില്‍നിന്ന് ഡോക്ടറേറ്റ്. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍ എന്നീ ചാനലുകളില്‍ പ്രൊഡ്യൂസര്‍, സ്വതന്ത്ര ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവയുടെ സംവിധായിക, സെന്റ് ജോസഫ് കോേളജ് ഓഫ് കമ്യൂണിക്കേഷന്‍, ചേതന മീഡിയ ഇന്‍സ്റ്റിറ്റിയൂട്ട്, നിയൊ ഫിലിം സ്‌കൂള്‍ മുതലായ മാധ്യമവിദ്യാലയങ്ങളില്‍ അധ്യാപിക, ലാല്‍ ജോസിന്റെ ചിത്രങ്ങളില്‍ സംവിധാനസഹായി, നവ മാധ്യമ അധ്യാപിക -ഗവേഷക എന്നീ നിലകളില്‍ കഴിഞ്ഞ ഒന്നര ദശാബ്ദത്തോളം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ടിവി., സിനിമ, വെബ്ബ് മാധ്യമങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള സംരംഭങ്ങളില്‍ പങ്കാളി. കൊച്ചിയില്‍ പ്രൈം മൂവ് ടെക്‌നോളജീസിന്റെ മാധ്യമവിഭാഗത്തെ നയിക്കുന്നു.
You must be logged in to post a review.
Reviews
There are no reviews yet.