Description
‘ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, നിങ്ങളെ എഴുതാൻ പ്രേരിപ്പിക്കുന്നത് എന്ത് എന്ന് അറിയുക, അതിന്റെ വേരുകൾ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയിട്ടുണ്ടോ എന്നു നോക്കുക.’ ജിബാൻ പറഞ്ഞ ഈ പ്രസ്താവനയാണ് ചന്ദ്രപ്രകാശിന്റെ കവിതകൾക്കു ചേരുന്നത്. ഈ കവി സ്വയം ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുകയും തന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത് എന്ത് എന്ന് അറിയുകയും ചെയ്യുന്നു. ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയ വേരുകളെ കണ്ടെത്തുന്നു.
– സെബാസ്റ്റ്യൻ
ചന്ദ്രപ്രകാശിന്റെ ഒരുപാട് കവിതകളിൽ പ്രണയം കടന്നു വരുന്നുണ്ട്. ലോകത്തെ ഒന്നായിക്കാണാനും സംവേദനത്തിന്റെ സമ്പൂർണതയിൽ പരസ്പരം ഉൾക്കൊള്ളാനുമുള്ള വിശുദ്ധമായ ഒരനുഷ്ഠാനമായിട്ടാണ് ഇവിടെ പ്രണയം ഇതൾ വിടർത്തുന്നത്. പ്രണയത്തിന്റെ അസാധ്യത കവിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ നേർവഴികളുമായുള്ള ഇടർച്ചയാണ്. അതുകൊണ്ടുതന്നെയാവണം പ്രണയത്തോടൊപ്പം, മരണവും അതിന്റെ ഭാഗമായുള്ള സ്വപ്നവിഭ്രമങ്ങളും കവിതകളിൽ തിരനോട്ടം നടത്തുന്നത്.
– എൻ. ശശിധരൻ
എം. ചന്ദ്രപ്രകാശിന്റെ പുതിയ കവിതാസമാഹാരം






Reviews
There are no reviews yet.