- You cannot add "Gabriyela Sabatteni Jeevitham Ezhutumbol" to the cart because the product is out of stock.
മഴക്കണ്ണാടി
₹130.00 ₹104.00 20% off
In stock
അനുഭവിച്ചുതീര്‍ത്ത ജീവിതത്തിന്റെ ബലംകൊണ്ടു തന്നെയാണ് ഇന്നസെന്റിന് കഥകള്‍ എഴുതാനാവുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കഷ്ടതകള്‍ നല്കുന്ന ഉള്‍ക്കാഴ്ചയും എംപതിയും മറ്റൊരനുഭവത്തിനു നല്കാന് സാധിക്കില്ല. ഈ പുസ്തകത്തിലെ പല കഥകളിലും അഗാധമായ മനുഷ്യസ്നേഹത്തിന്റെയും നിരീക്ഷണത്തിന്റെയും തിളക്കങ്ങളുണ്ട്. കഥാപാത്രങ്ങളിലെല്ലാം വ്യത്യസ്തമായ ജീവിതവും ലോകങ്ങളുമുണ്ട്. ഒരു വായനക്കാരന് എന്ന നിലയില്‍ അവ എന്റെ മനസ്സിനെ സ്പര്‍ശിക്കുന്നു, വായനയ്ക്കു ശേഷവും മറന്നുപോകാതെ കൂടെ നില്ക്കുന്നു. – മോഹന്‍ലാല്‍
കഥകളായി മാറുന്ന ജീവിതത്തിലെ തീക്ഷ്ണാനുഭവങ്ങള്‍. ഇന്നസെന്റ് എഴുതിയ പത്തു കഥകളുടെ സമാഹാരം.
തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫിബ്രവരി 28ന് ഇരിങ്ങാലക്കുടയില്‍ ജനിച്ചു. ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍, നാഷണല്‍ ഹൈസ്കൂള്‍, ഡോണ്‍ ബോസ്കോ എസ്.എന്‍.എച്ച്.സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. എട്ടാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തി. പല ജോലികളും മാറി മാറി ചെയ്തു. ഇടയ്ക്ക് രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായി. സംവിധായകന് മോഹന്‍ മുഖേനയാണ് സിനിമാരംഗത്തു വരുന്നത്. ആദ്യ സിനിമ നൃത്തശാലയാണ് (1972). തുടര്‍ന്നും ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മാണ കമ്പനി തുടങ്ങി. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ലഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. മഴവില്‍ക്കാവടി, കിലുക്കം, ദേവാസുരം, റാംജി റാവു സ്പീക്കിംഗ്, ഗോഡ്ഫാദര്, വിയറ്റ്നാം കോളനി, രാവണപ്രഭു, ഹിറ്റ്ലര്‍, മനസ്സിനക്കരെ, ഡോളി സജാകെ് രഖ്ന, മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യന് അന്തിക്കാടിന്റെ മഴവില്‍ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കഴിഞ്ഞ 11 വര്‍ഷമായി ചലച്ചിത്ര നടീനടന്മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ്. കൃതികള്‍: മഴക്കണ്ണാടി (കഥകള്‍), ഞാന്‍ ഇന്നസെന്റ.് ഭാര്യ: ആലീസ്. മകന്: സോണറ്റ്. മരുമകള്‍: രശ്മി സോണറ്റ്. പേരമക്കള്‍: ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ്. വിലാസം: പാര്‍പ്പിടം, ഇരിങ്ങാലക്കുട, തൃശ്ശൂര്‍.