Mathrubhumi Books

Availability: In Stock

മയ്യഴിയില്‍നിന്ന് മരുഭൂമിയിലേക്ക്

₹250.00 ₹212.00 15% off

Author: MANSOOR PALLOOR Category: Language:   MALAYALAM
ISBN 13: 9789376881277 Edition: 1 Publisher: Mathrubhumi
Pages: 176

Description

മയ്യഴിയില്‍നിന്ന് യൗവനത്തില്‍ത്തന്നെ ഗള്‍ഫ് രാജ്യങ്ങളിലേക്കു പുറപ്പെട്ട ഒരു പ്രവാസിയുടെ ഓര്‍മ്മകള്‍. രണ്ടു കരകളുടെ ജൈവാനുഭവങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന അനുഭവങ്ങള്‍. മയ്യഴിയുടെ നാട്ടോര്‍മ്മകളില്‍നിന്നു തുടങ്ങി മരുഭൂമിയിലെ ജീവിതവും പ്രകൃതിയും സംഗീതവും സൂഫിക്കഥകളും നാടോടിക്കഥകളും ഗോത്രപാരമ്പര്യങ്ങളും രേഖപ്പെടുത്തുന്ന ഈ ഓര്‍മ്മകള്‍ ഒരു പ്രവാസിമലയാളി കടന്നുപോകുന്ന ജീവിതപരിസരങ്ങളെ അര്‍ത്ഥപൂര്‍ണ്ണമായി നിര്‍വ്വചിക്കുന്നു. സാമ്പ്രദായിക പ്രവാസകൃതികളില്‍നിന്നു വ്യത്യസ്തമായി, അനുഭവതലത്തില്‍മാത്രം ഒതുങ്ങിനില്‍ക്കാതെ ദേശചരിത്രവും, ഗോത്രസംസ്‌കാരത്തില്‍നിന്ന് ലോകമറിയുന്ന നഗരങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ മാറുന്നതിന്റെ കഥകളും ഇതില്‍ സൂക്ഷ്മമായി രേഖപ്പെടുത്തുന്നു.

മയ്യഴിയില്‍നിന്ന് മറുനാട്ടിലേക്ക് ജീവിതത്തിന്റെ വിസ്തൃതികള്‍ കണ്ടെത്തിയ ഒരാള്‍, പൗരാണികനഗരങ്ങളുടെ പഴക്കം തിളക്കമുള്ള ഭാഷയില്‍ പറയുന്നു.

മലയാളികളും പ്രവാസികളും വായിച്ചിരിക്കേണ്ട കൃതി

Book_MAYYAZHIYIL NINNU MARUBHUMIYILEKKU
You're viewing: MAYYAZHIYIL NINNU MARUBHUMIYILEKKU ₹250.00 ₹212.00 15% off
Add to cart
Shopping cart close