Book MARULOKATHINNORAM
Book MARULOKATHINNORAM

മറുലോകത്തിന്നോരം

400.00 360.00 10% off

Out of stock

Author: PEPITA SETH Category: Language:   MALAYALAM
Specifications Pages: 368
About the Book

പെപിതാ സേത്ത്

മൂന്ന് രാജ്യങ്ങളിൽ മൂന്ന് കാലങ്ങളിൽ ജീവിച്ചിരുന്ന മൂന്ന് സ്ത്രീകളുടെ കഥയാണ് പെപിതാ സേത്ത് മറുലോകത്തിന്നോരം എന്ന നോവലിൽ പറയുന്നത്. തന്റെ അമ്മയുടെ മരണശേഷം ലണ്ടനിൽ നിന്നും പോർച്ചുഗലിലെത്തുന്ന സോഫി, പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗലിൽ ജീവിച്ചിരുന്ന ഇനസ്, വളരെക്കാലം മുൻപത്തെ കേരളത്തിലെ ഒരു നമ്പൂതിരി ഇല്ലത്തിൽ ജീവിച്ചിരുന്ന തത്തക്കുട്ടി – അഗാധമായൊരു ആത്മീയതയിൽ ഈ മൂന്നുപേരും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളുടെ അപൂർവ്വ സുന്ദരമായ ആഖ്യാനമാണ് ഈ നോവൽ. ഈ മൂന്നു സ്ത്രീകളുടെയും സ്വത്വാന്വേഷണത്തിന്റെ കഥകൂടിയാണിത്. മൂന്നു കഥകളുടെയും കേന്ദ്ര ഭാഗത്ത് കേരളം – പ്രത്യേകിച്ചും മലബാർ – പ്രതിപാദ്യവിഷയമായി വരുന്നു എന്നതാണ് ഈ നോവലിന്റെ കൗതുകം. യൂറോപ്യൻ ചുവർ ചിത്രകലയെയും മലബാറിലെ തെയ്യത്തെയും കുറിച്ചുള്ള ആധി കാരിക വിവരണങ്ങൾ നോവലിന്റെ ചാരുത വർദ്ധിപ്പിക്കുന്നു.

വിവർത്തനം: ഡോ. ഡെന്നിസ് ജോസഫ്

The Author