₹160.00 ₹136.00
15% off
In stock
സുൽഫി
ബഹ്റൈനിലെ ഒരു അറബികുടുംബത്തിൽ ജോലി ചെയ്യുന്ന ദയാവതിയുടെ കഥയാണിത്. അതിജീവനത്തിനു വേണ്ടി അവൾ ചെയ്യുന്ന ആത്മത്യാഗങ്ങൾ നമ്മെ ആർദ്രമനസ്കരാക്കും. അറബികുടുംബജീവിതത്തിന്റെ ചിത്രങ്ങൾ ഇതിലുണ്ട്. അവരുടെ ആചാരങ്ങളും ഭക്ഷണരീതികളും വസ്ത്ര ധാരണവും ആഘോഷങ്ങളുമെല്ലാം തെളിമയോടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. കുടുംബകാരണവരായ വല്യ ബാബ മാനംമുട്ടിനില്ക്കുന്ന ഒരു കഥാപാത്രമാണ്. അദ്ദേഹത്തെ നമുക്ക് മറക്കാൻ കഴിയില്ല. മലയാളം സംസാരിക്കുന്ന ബംഗ്ലാദേശിയായ ബസ്തറും അവിസ്മരണീയനാണ്. സുൽഫി ലളിതമായ ഭാഷയിലാണ് കഥ പറയുന്നത്. ഒരു തുടക്കക്കാരിയുടെ പാരായണക്ഷമതയുള്ള ചെറുനോവൽ. അതിൽ ജീവിതം തുടിക്കുന്നുണ്ട്.
– എം. മുകുന്ദൻ