മർദ്ദിതരുടെ ബോധന ശാസ്‌ത്രം
₹220.00 ₹198.00 10% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: PUSTHAKA PRASADHAKA SANGHAM
Specifications
About the Book
പൗലോ ഫ്രെയർ
ബ്രസീലിയൻ വിദ്യാഭ്യാസ ചിന്തകനായ പൗലോ ഫ്രെയറിന്റെ ‘മർദ്ദിതരുടെ ബോധന ശാസ്ത്രം’ വെറുമൊരു വിദ്യാഭ്യാസ പരിപാടി മാത്രമല്ല, അത് മനുഷ്യജീവിതത്തിന്റെ വംശപരവും ചരിത്രപരവും, സാംസ്കാരികവും സാമൂഹ്യവുമായ എല്ലാ തലങ്ങളെയും തൊടുന്ന ഒരു ബോധന ശാസ്ത്രമാണ്. ഈ ബോധന കർമ്മത്തിന്റെ പ്രയോക്താക്കൾ വിദഗ്ധരല്ല; മനുഷ്യരാണ്. ഇതിനു വിഷയങ്ങളാവുന്ന വസ്തുക്കൾ മർദ്ദിതർ
മാത്രമല്ല എല്ലാ മനുഷ്യരുമാണ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക്, പ്രവർത്തനങ്ങളിലൂടെയും പ്രതിപ്രവർത്തനങ്ങളിലൂടെയും ഉദ്പാദിപ്പിക്കപ്പെടുകയും വികസിക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്യുന്ന ചലനാത്മകമായ ഒരു പ്രയോഗ രീതിയാണ് ഈ ബോധന ശാസ്ത്രം.