Book MARAYILLATHE MARAVIYILLATHE
Book MARAYILLATHE MARAVIYILLATHE

മറയില്ലാതെ മറവിയില്ലാതെ

370.00 314.00 15% off

In stock

Author: AUGUSTINE V.V Category: Language:   MALAYALAM
ISBN: ISBN 13: 9789359625423 Edition: 1 Publisher: Mathrubhumi
Specifications Pages: 248
About the Book

ഒരുപക്ഷേ, പോലീസിനെ തിരിച്ചറിഞ്ഞാല്‍ കൊള്ളക്കാര്‍
ആദ്യം വെടിവെക്കുന്നത് എന്നെ ആയിക്കൂടെന്നുമില്ല.
നിലത്തു കിടന്നാലും വെടിയേല്‍ക്കില്ലെന്ന ഉറപ്പൊന്നുമില്ല.
എങ്കിലും ഞാനൊന്നും പറഞ്ഞില്ല. പിറ്റേന്ന് വരാമെന്നു പറഞ്ഞ്
പോലീസ് മടങ്ങിപ്പോയി. പിറ്റേന്ന് പറഞ്ഞ സമയത്തുതന്നെ
പോലീസെത്തി. ഞങ്ങള്‍ എല്ലാ സന്നാഹങ്ങളോടുംകൂടി
മോഷ്ടാക്കളുടെ സങ്കേതം ലക്ഷ്യമാക്കി പുറപ്പെട്ടു…

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗവും
കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ മുന്‍ പ്രസിഡന്റുമായ
വി.വി. അഗസ്റ്റിന്റെ സംഭവബഹുലമായ ജീവിതാനുഭവങ്ങള്‍.
ബോംബെയിലെ പ്രമുഖ കമ്പനികളിലെ ടെക്‌നീഷ്യന്‍,
വിദഗ്ദ്ധനായ എന്‍ജിനീയര്‍, ഇറാന്‍-ഇറാഖ് യുദ്ധകാലത്ത്
മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുമായി പടര്‍ന്നുകിടന്ന
ഒരു വലിയ വ്യവസായശൃംഖലയുടെ ഉടമ,
നിര്‍ണ്ണായക വിഷയങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി
ഇടപെട്ടു പ്രവര്‍ത്തിച്ച ന്യൂനപക്ഷ കമ്മീഷന്‍ അംഗം,
കര്‍ഷകക്കൂട്ടായ്മയുടെ നേതൃത്വമലങ്കരിച്ച കര്‍ഷകന്‍,
രാഷ്ട്രീയനേതാവ്, പരിസ്ഥിതിപ്രവര്‍ത്തകന്‍… തുടങ്ങി
വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച ഒരു വ്യക്തിയുടെ
സാഹസികവും വിസ്മയകരവുമായ ഈ ആത്മകഥ
ജീവിതവിജയത്തിനുള്ള പ്രചോദനാത്മകമായ
ഒരു കൈപ്പുസ്തകവുംകൂടിയാകുന്നു.

The Author

You're viewing: MARAYILLATHE MARAVIYILLATHE 370.00 314.00 15% off
Add to cart