Mathrubhumi Books

Availability: In Stock

മരണമില്ലാത്തവൻ

SKU: BOOK497059

299.00 269.00 10% off

In stock

Author: KOTTAYAM PUSHPANATH Categories: , Language:   MALAYALAM
Pages: 135
The Author
KOTTAYAM PUSHPANATH

മലയാളത്തിലെ ഡിറ്റക്ടീവ് ഫിക്ഷൻ രചനയ്ക്ക് നൽകിയ സംഭാവനകൾക്ക് പേരുകേട്ട ഒരു ഇന്ത്യൻ എഴുത്തുകാരനായിരുന്നു കോട്ടയം പുഷ്പനാഥ് . [ 1 ] അദ്ദേഹത്തെ " മലയാള ഫിക്ഷന്റെ പിതാവ്" എന്നും " ഇന്ത്യയുടെ ആർതർ കോനൻ ഡോയൽ " എന്നും വിളിക്കുന്നു . ഹൊറർ കഥാ രചനയിൽ പ്രത്യയശാസ്ത്രങ്ങളും അമാനുഷിക ഘടകങ്ങളും സൃഷ്ടിപരമായി ഉൾപ്പെടുത്തുമ്പോൾ , വായനക്കാരെ സ്വയം ഡിറ്റക്ടീവുകളാകാനും നിഗൂഢതകൾ പരിഹരിക്കാനും പ്രേരിപ്പിക്കുന്ന വിശ്വസനീയമായ കുറ്റകൃത്യ കഥകളിലാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. 1968-ൽ അദ്ദേഹം തന്റെ ആദ്യ നോവലായ ' ചുവണ്ണ മനുഷ്യൻ' ഒരു ശാസ്ത്രീയ ത്രില്ലർ പുറത്തിറക്കി. 1970-കളിലും 1980-കളിലും മുഖ്യധാരാ നോവലുകൾ, സയൻസ് ഫിക്ഷൻ, ഹൊറർ ഫിക്ഷൻ എന്നിവയുൾപ്പെടെ 350-ലധികം കൃതികൾ അദ്ദേഹം എഴുതി.

Description

കോട്ടയം പുഷ്പനാഥ്

ട്രാൻസിൽവാനിയ, കാർപാത്യൻ മലനിരകൾ എന്നിവിടങ്ങളിലെ മനുഷ്യരുടെ മനസ്സിൽ പരമ്പരാഗതമായി കടന്നുകൂടിയ അന്ധവിശ്വാസങ്ങളുടെയും ഭയപ്പെടുത്തുന്ന ഡ്രാക്കുള പ്രഭുവെന്ന ഭീകര മനുഷ്യന്റെ രഹസ്യത്തിന്റെയും ചുരുളഴിയിക്കുവാൻ ഡിറ്റക്ടീവ് മാർക്സിൻ ഡ്രാക്കുള കോട്ടയിലേക്ക് പോകുന്നതാണ് കഥയുടെ പശ്ചാത്തലം. ആകാംക്ഷയും നിഗൂഢതകളും നിറഞ്ഞ കഥാസന്ദർഭങ്ങൾ, ട്രാൻസിൽവാനിയ, കാർപാത്യൻ മലനിരകൾ എന്നിവയിലൂടെ ഒരു സാഹസിക സഞ്ചാരമാണ് കഥാകൃത്തു ഈ നോവലിലുടെ അനുഭവവേദ്യമാക്കുന്നത്. ഹൊറർ നോവലിന്റെ ഭീകരതയും നോവലിന്റെ നാടകീയതയും കൂട്ടിയിണക്കി വായനക്കാരെ പുതിയ ഒരു തലത്തിലേക്ക് എത്തിക്കുവാൻ എഴുത്തുകാരനു കഴിഞ്ഞു എന്നതാണ് വസ്തുത. നോവൽ പ്രസിദ്ധീകരിച്ച് നാലു പതിറ്റാണ്ടുകൾക്ക് ശേഷം ഡിറ്റക്ടീവ് പുന:പ്രസിദ്ധീകരിക്കുമ്പോൾ അതേ ഭീകരത വായനക്കാരന്റെ മനസ്സിൽ നിലനിർത്തുവാൻ കഥാകൃത്തിനു സാധിക്കുന്നു.

Book_MARANAMILLATHAVAN
You're viewing: MARANAMILLATHAVAN 299.00 269.00 10% off
Add to cart
Shopping cart close