മാന്ത്രിക വിജ്ഞാനം
₹220.00 ₹187.00
15% off
In stock
മാന്ത്രികവിദ്യയെ നാടോടിവിജ്ഞാനത്തിന്റെ ഭാഗമായി
വിലയിരുത്തുന്ന ഈ കൃതി- മന്ത്രവാദത്തിലെ മാര്‍ഗഭേദം,
മാന്ത്രികാനുഷ്ഠാനകലകള്‍, മന്ത്രവാദക്കളം,
മന്ത്രവാദപ്പാട്ടുകള്‍ തുടങ്ങി മാന്ത്രികവിജ്ഞാനത്തെ
സംബന്ധിച്ച വിഷയങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്നു.
മാന്ത്രികവിദ്യയെക്കുറിച്ചും കര്‍മങ്ങളെക്കുറിച്ചും
അറിയാന്‍ സഹായകമായ മാന്ത്രികവിജ്ഞാനഗ്രന്ഥം.
1939ല്‍ പയ്യന്നൂരില്‍ ജനിച്ചു. മലയാളത്തില്‍ ബിരുദാനന്തര ബിരുദം. സര്‍വകലാശാലകളില്‍ ഗവേഷണ ഗൈഡ്. കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ചെയര്‍മാനായിരുന്നു. മുഖദര്‍ശനം, പുള്ളുവപ്പാട്ടും നാഗാരാധനയും, മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും, വണ്ണാനും കെന്ത്രോന്‍പാട്ടും, പുലയരുടെ പാട്ടുകള്‍, കോതാമൂരി, തോറ്റംപാട്ടുകള്‍ ഒരുപഠനം, തെയ്യവും തിറയും, തെയ്യം, നാടോടി വിജ്ഞാനീയം, പൂരക്കളി, ഗവേഷണ പ്രവേശിക, കേരളത്തിലെ നാടന്‍ സംഗീതം, വടക്കന്‍പാട്ടുകള്‍ ഒരു പഠനം, നാടന്‍ കളികളും വിനോദങ്ങളും, ഫോക്‌ലോര്‍ നിഘണ്ടു, കടംകഥകള്‍ ഒരു പഠനം, വിവരണാത്മക ഫോക്‌ലോര്‍ ഗ്രന്ഥസൂചി തുടങ്ങി നാല്പതിലേറെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, കേരള ഫോക്‌ലോര്‍ അക്കാദമിയുടെ പ്രഥമ അവാര്‍ഡ് ഇവ ലഭിച്ചു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പിനര്‍ഹനായി. വിലാസം: കാരന്താറ്റ് പി.ഒ., രാമന്തളി.