മാനസാഗരീ ജാതകപദ്ധതി
₹300.00 ₹240.00 20% off
Out of stock
Get an alert when the product is in stock:
അയനചന്ദ്രിക ഭാഷാവ്യാഖ്യാനം
വ്യാഖ്യാതാ: ജ്യോതിഷപണ്ഡിതന്‍ എം.സി. കൃഷ്ണപിള്ള കോയിപ്രം
ഗ്രഹങ്ങളുടെ ഗതിവിഗതികൾ, അവയുടെ സ്ഥിതിഗതികൾ, മുക്തയുക്തങ്ങളായ അവയുടെ അവസ്ഥാഭേദങ്ങൾ ഇവയെല്ലാം പ്രമാണമാക്കി ത്രികാലഫലനിർണ്ണയം ചെയ്യുകയെന്നുളളത് അനേകകോടി തലമുറകളിലെ നിരന്തരസത്യാന്വേഷണത്തിന്റെ പരിണതഫലമല്ലാതെ മറ്റെന്താണ്. ആകയാൽ അവയുടെ കർത്തൃത്വം പരിണതപ്രജ്ഞന്മാരും, നിസ്സംഗികളും ത്രികാലവേദികളുമായ ഋഷീശ്വരന്മാരിൽ തന്നെ ആരോപിക്കേണ്ടിയിരിക്കുന്നു. ജ്യോതിശ്ശാസ്ത്രത്തിന്റെ ശുദ്ധിക്കും പൂർണ്ണതയ്ക്കും ഉപോൽബലകങ്ങളായ തെളിവുകൾ പൗരാണികമായും ചരിത്രപരമായും നമുക്കു ലഭിച്ചിട്ടുള്ളതിനും പുറമെ പരിപക്വമതികളായ ദൈവജ്ഞന്മാരുടെ ഫലപ്രവചനങ്ങൾ അനുഭവസാക്ഷ്യങ്ങളായിരിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും ജ്യോതിഷത്തെക്കുറിച്ച് ജനസാമാന്യത്തിന്റെ ഇടയിൽ വല്ല അവമതിയും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കിഞ്ചിജ്ഞന്മാരും നിമിഷംകൊണ്ട് ജ്യോതിഷവേഷധാരികളുമായി രംഗപ്രവേശം ചെയ്യുന്ന ചില ശാസ്ത്രം കൊല്ലികളുടെ മിഥ്യാഭാഷണങ്ങളിൽ നിന്നുള്ളതായി വരാം. അതിന് അനർഘമായ ജ്യോതിശ്ശാസ്ത്രം ഉത്തരവാദിത്തം വഹിക്കേണ്ടതില്ലല്ലോ.