Book MANAL SAMADHI
Book MANAL SAMADHI

മണൽ സമാധി

600.00 510.00 15% off

In stock

Author: GEETANJALI SHREE Category: Language:   MALAYALAM
ISBN: ISBN 13: 9789355498991 Edition: 1 Publisher: Mathrubhumi
Specifications Pages: 536
About the Book

വിഭജനം സൃഷ്ടിച്ച മുറിപ്പാടുകളുടെ
വൈകാരികാഘാതത്തില്‍നിന്നു മോചനം തേടി അതിര്‍ത്തി
ദേശത്തേക്കു യാത്ര ചെയ്യുന്ന ഒരു എണ്‍പതുകാരിയുടെ
കഥപറയുന്ന അന്തര്‍ദേശീയമാനമുള്ള നോവല്‍.
ഭൂതവര്‍ത്തമാനഭാവികളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു
മായികലോകം സൃഷ്ടിക്കുന്ന രേത് സമാധിയുടെ ഹിന്ദിയില്‍
നിന്നുള്ള പരിഭാഷ. വിവിധ ഭാഷകളിലെ പദപ്രയോഗങ്ങളും
രൂപകങ്ങളും പ്രതീകങ്ങളുംകൊണ്ട് സമ്പന്നമായ ഈ നോവല്‍
സൗന്ദര്യശാസ്ത്രത്തിന്റെയും രൂപഘടനയുടെയും അതിരുകള്‍
ഭേദിച്ച്, നൂതനമായ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിച്ച്, പുതിയൊരു
സംവേദനം ആവശ്യപ്പെടുന്നു.

The Author

ഗീതാഞ്ജലി ശ്രീ 1957 ജൂണ്‍ 12ന് ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ജനിച്ചു. ഹിന്ദി നോവലിസ്റ്റും ചെറുകഥാകൃത്തും. നോവലുകള്‍: മായി (അമ്മ), ഹമാരാ ശഹര്‍ ഉസ് ബരസ് (ആ വര്‍ഷം നമ്മുടെ നഗരം), തിരോഹിത് (മറഞ്ഞുപോയത്), ഖാലി ജഗഹ് (ഒഴിഞ്ഞ ഇടം), രേത് സമാധി (മണല്‍സമാധി). കഥാസംഗ്രഹങ്ങള്‍: അനുഗൂംജ് (പ്രതിദ്ധ്വനി), വൈരാഗ്യ (വിരാഗം), മാര്‍ച്ച്, മാം ഔര്‍ സാകുര (അമ്മയും സാകുരയും), യഹാം ഹാഥി രഹത്തേ ഥേ (ഇവിടെ ആനകള്‍ ജീവിച്ചിരുന്നു), തിരഞ്ഞെടുത്ത കഥകള്‍. ഗവേഷണപ്രബന്ധം: ബിറ്റ്വിന്‍ റ്റൂ വേള്‍ഡ്സ്: ആന്‍ ഇന്റലക്ച്വല്‍ ബയോഗ്രഫി ഓഫ് പ്രേംചന്ദ്. പുസ്തകങ്ങളുടെ വിവര്‍ത്തനം പല ഇന്ത്യന്‍ഭാഷകളിലും വിദേശഭാഷകളിലും നടന്നിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും സാഹിത്യേതര ലേഖനങ്ങള്‍. തിയേറ്ററിനുവേണ്ടിയും എഴുതുന്നു. രേത് സമാധി നോവലിന് ഇന്റര്‍നാഷണല്‍ ബുക്കര്‍സമ്മാനം 2022, വനമാലി രാഷ്ട്രീയപുരസ്‌കാരം, കൃഷ്ണ ബല്‍ദേവ് വൈദ് പുരസ്‌കാരം, കഥ യു.കെ. പുരസ്‌കാരം, ഹിന്ദി സാഹിത്യ അക്കാദമി സമ്മാനം, ദ്വിജദേവ് സമ്മാനം, റെസിഡന്‍സി ആന്‍ഡ് ഫെലോഷിപ്പില്‍ സ്‌കോട്ലന്‍ഡ്, ജര്‍മനി, ഐസ്ലന്‍ഡ്, ഫ്രാന്‍സ്, കൊറിയ, ജപ്പാന്‍ മുതലായ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. e-mail: geeshree@gmail.com

You're viewing: MANAL SAMADHI 600.00 510.00 15% off
Add to cart