മലയാള രാമായണം
₹380.00 ₹323.00
15% off
In stock
₹380.00 ₹323.00
15% off
In stock
നൂറ്റാണ്ടുകളായി, അനേകം നാടുകളില്‍,
എത്രയോ തലമുറകളായി ഗാനമായും കാവ്യമായും
കഥയായും ഐതിഹ്യമായും കലാരൂപമായും
കൊണ്ടാടിപ്പോരുന്ന രാമകഥ ഈ പുസ്തകത്തില്‍
50 അദ്ധ്യായമായി ചുരുക്കിയും വികാരതീവ്രമായും
അവതരിപ്പിച്ചിരിക്കുന്നു. പാത്രവ്യക്തിത്വത്തെ പൂര്‍ണ്ണമായി
ആവിഷ്‌കരിക്കുന്ന സംഭാഷണങ്ങള്‍. കഥാഗതിയുടെ
വിവിധ മാനങ്ങള്‍ ആവിഷ്‌കരിക്കാന്‍ പ്രാപ്തമായ
തെളിമലയാളത്തിലുള്ള പുനരാഖ്യാനം.
വാല്മീകിരാമായണത്തിന് എം.എന്‍. കാരശ്ശേരി
തയ്യാറാക്കിയ ഈ ഗദ്യസംഗ്രഹം നിങ്ങള്‍
നോവല്‍പോലെ രസിച്ച് വായിക്കും.
മുഴുവന്‍ പേര്: മുഹ്‌യുദ്ദീന്‍ നടുക്കണ്ടിയില്‍. 1951-ല്‍ കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ ജനിച്ചു. പിതാവ്: എന്‍.സി. മുഹമ്മദ് ഹാജി. മാതാവ്: കെ.സി. ആയിശക്കുട്ടി. മലയാളത്തില്‍ എം.എ, എം.ഫില്‍, പിഎച്ച്.ഡി. ബിരുദങ്ങള്‍. 1976-78 കാലത്ത് കോഴിക്കോട്ട് മാതൃഭൂമിയില്‍ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. 1986 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലാ മലയാളവിഭാഗത്തില്‍. വിശകലനം, മക്കയിലേക്കുള്ള പാത, തിരുവരുള്‍, കാഴ്ചവട്ടം, ഒന്നിന്റെ ദര്‍ശനം, ആലോചന, ആരും കൊളുത്താത്ത വിളക്ക്, മാരാരുടെ കുരുക്ഷേത്രം, ചേകനൂരിന്റെ രക്തം, തെളിമലയാളം, വര്‍ഗീയതയ്‌ക്കെതിരെ ഒരു പുസ്തകം, വൈക്കം മുഹമ്മദ് ബഷീര്‍, വിവേകം പാകം ചെയ്യുന്നത് ഏത് അടുപ്പിലാണ്?, ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹരജി, കുഞ്ഞുണ്ണി- ലോകവും കോലവും എന്നിവ പ്രധാന പുസ്തകങ്ങള്‍. Email: mn.karassery@gmail.com