Book MALAYALA BALASAHITHYA CHARITHRAM (2 VOL SET}
Book MALAYALA BALASAHITHYA CHARITHRAM (2 VOL SET}

മലയാള ബാലസാഹിത്യ ചരിത്രം (2 വോള്യം)

1500.00 1350.00 10% off

In stock

Author: Sreekumar K.dr. Category: Language:   MALAYALAM
Specifications
About the Book

ഡോ.കെ. ശ്രീകുമാര്‍

മലയാള ബാലസാഹിത്യശാഖയുടെ നാളിതുവരെയുള്ള ഗതിവിഗതികള്‍ അന്വേഷികകുന്ന ആധികാരികവും സമഗ്രവുമായ ബൃഹദ്ഗ്രന്ഥം. മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ബാലസാഹിത്യ ചരിത്രം; എം.ടി.യുടെ അവതാരികയോടെ.

രചയിതാക്കളും സംഭാവനകളും
ബാലപ്രസിദ്ധീകരണങ്ങള്‍
ബാലസാഹിത്യ പുരസ്‌കാരങ്ങള്‍
വിവാദങ്ങള്‍
സ്ഥാപനങ്ങള്‍
സംഘടനകള്‍
പഠന-ലക്ഷണ ഗ്രന്ഥങ്ങള്‍
ബഹുവര്‍ണ്ണ ചിത്രപ്പുറങ്ങള്‍
ഗ്രന്ഥസൂചി

The Author

ഡോ. കെ. ശ്രീകുമാര്‍ 1967 ഡിസംബര്‍ 31ന് എറണാകുളം ജില്ലയിലെ കണയന്നൂരില്‍ ജനിച്ചു. അച്ഛന്‍: കെ.എം. ലക്ഷ്മണന്‍ നായര്‍. അമ്മ: എ.എസ്. വിശാലാക്ഷി. മലയാളസാഹിത്യത്തില്‍ എം.എ. എം.ഫില്‍, ബി.എഡ്. ബിരുദങ്ങളും പത്രപ്രവര്‍ത്തനത്തില്‍ പി.ജി. ഡിപ്ലോമയും. മലയാള സംഗീതനാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍നിന്നും മലയാളത്തില്‍ ഡോക്ടറേറ്റ് നേടി. കാല്‍നൂറ്റാണ്ടു നീണ്ട പത്രപ്രവര്‍ത്തനത്തിനുശേഷം 2016-ല്‍ മാതൃഭൂമിയില്‍നിന്ന് സ്വയം വിരമിച്ചു. ഇപ്പോള്‍ തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കോ-ഓര്‍ഡിനേറ്ററാണ്. ബൃഹദ്ഗ്രന്ഥങ്ങളടക്കം ഇരുനൂറിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ബാലസാഹിത്യം, നാടോടിവിജ്ഞാ നീയം, നാടകപഠനം, ജീവചരിത്രം, ലേഖന പരമ്പര, പുനരാഖ്യാനം, കവിത എന്നീ മേഖലകളിലുള്ളവയാണ് രചനകള്‍. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയുമടക്കം എഴുപതോളം പ്രമുഖ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ് താമസം. ഇന്ദു ഭാര്യയും വൈശാഖനും നയനതാരയും മക്കളുമാണ്. വിലാസം: 'ദേവീകൃപ, പി.ഒ. ബാലുശ്ശേരി, കോഴിക്കോട്, പിന്‍ - 673612. ഫോണ്‍: 9544246473. e-mail: sreey2002@gmail.com, Website: www. drksreekumar.com

You're viewing: MALAYALA BALASAHITHYA CHARITHRAM (2 VOL SET} 1500.00 1350.00 10% off
Add to cart