മലബാർ കലാപം: കഥയും പൊരുളും
₹360.00 ₹324.00
10% off
In stock
₹360.00 ₹324.00
10% off
In stock
എഡിറ്റർ: ബോബി തോമസ്
ഒരു നൂറ്റാണ്ടിനു ശേഷവും മലബാർ കലാപം അവസാനിക്കാത്ത തർക്കമായി തുടരുകയാണ്. എങ്ങനെയാണ് ഈ ചരിത്രസംഭവം വിലയിരുത്തപ്പെടേണ്ടത് ? ഈ സുപ്രധാന ചരിത്രമുഹൂർത്തത്തിലെ യഥാർത്ഥ നായകരും വില്ലൻമാരും
ആരെല്ലാമാണ് ? കലാപത്തിന്റെ ശരിയായ ഉള്ളടക്കം എന്തായിരുന്നു?
കലാപകാലത്തിന്റെ ദൃക്സാക്ഷികളുടെ ഓർമ്മകളിലും അക്കാലത്തെ ചരിത്ര പുരുഷൻമാരുടെ ജീവചരിത്രത്തിലും അധികാരികളുടെ ഔദ്യോഗിക രേഖകളിലുമെല്ലാം അത് ചിതറിക്കിടക്കുന്നുണ്ട്. അതെല്ലാം ചേർത്ത് പിൽക്കാല മനുഷ്യരുണ്ടാക്കിയെടുത്ത ആഖ്യാനങ്ങളാണ്
കലാപത്തെപ്പറ്റിയുള്ള പൊതുബോധത്തെ സൃഷ്ടിച്ചത്.
മഹാത്മജിയുടെ ധർമ്മസങ്കടം, കലാപത്തിന്റെ സാക്ഷികൾ, ആഖ്യാനങ്ങൾ കാഴ്ചപ്പാടുകൾ എന്നീ മൂന്നു ഭാഗങ്ങളായി മലബാർകലാപം ഈ കൃതിയിൽ സമഗ്രമായി വിലയിരുത്തപ്പെടുന്നു.