Description
സുനിൽ പരമേശ്വരൻ
ഓരോ ഹിമാലയ യാത്രയും ഓരോ വേദങ്ങളും ഉപവേദങ്ങളുമാണ്. മജ്ജയും മാംസവും പിന്നെ ഹിമാലയവും, സഞ്ചാര സാഹിത്യ കൃതികളിൽ ഉണ്ടാകുന്ന സ്ഥിരം അതിഭാവുകത്വങ്ങളില്ലാതെ സ്വച്ഛമായ ഗംഗ പോലെ ഒഴുകുന്ന കാവ്യാത്മകമായ കൃതി.
പൂജ്യത്തിൽ തുടങ്ങി പൂജ്യത്തിൽ അവസാനിക്കുന്ന മനുഷ്യജന്മം. വെട്ടിപിടിച്ചതും, കട്ടെടുത്തതും, ഈ ശരീരം ചിതയെടുത്താൽ അന്യമായ് തീരുന്ന ഈ ജീവിതത്തിന്റെ നിരർത്ഥകത ബോധ്യപ്പെടുത്തുന്ന അനേകം സന്ദർഭങ്ങൾ. സ്വന്തം ജീവിതാനുഭവങ്ങളും, കണ്ടകാഴ്ചകളും അതിഭാവുകത്വമില്ലാതെ ലളിതമായ് പറഞ്ഞു പോകുന്നു.
ഭക്തിസാന്ദ്രമായ ഹിമാവന്റെ മറ്റൊരു മുഖം! ഈ പുണ്യഭൂമിയുടെ അധികാരഗർവ്വ് ഓരോ ഭാരതീയനും അഭിമാനമായ് തീരുമ്പോഴും, ഒളിഞ്ഞും തെളിഞ്ഞും ഈ പവിത്രനഗരിയെ അശുദ്ധമാക്കുന്ന എത്രയേ സന്ദർഭങ്ങൾ കഥാകാരൻ നമുക്ക് വരച്ചുകാട്ടി തരുന്നു. പുണ്യപുരാതനമായ ഈ വിശുദ്ധ നഗരം പോലും എത്രമാത്രം മലീമസമാകുന്നു. ഈ കലിയുഗത്തിൽ എന്നതിന്റെ നേർകാഴ്ചയാകുന്ന കൃതി.







