മഹാഭാരതം സാംസ്കാരികചരിത്രം
₹899.00 ₹764.00 15% off
In stock
സുനിൽ പി ഇളയിടം
മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന വലിയൊരു നടപ്പാതയാണ് സുനിൽ പി ഇളയിടത്തിന്റെ മഹാഭാരതം സാംസ്കാരിക ചരിത്രം എന്ന ബൃഹദ്ഗ്രന്ഥം. സുനിൽ പി ഇളയിടം നടത്തിയ മഹാഭാരതപ്രഭാഷണങ്ങളുടെ വിപുലീകൃത ലിഖിതരൂപം. പാഠചരിത്രം, ഭൗതികചരിത്രം, പാരായണചരിത്രം, വ്യാപനചരിത്രം, ബഹുസ്വരാത്മകചരിത്രം, ഗീതാചരിത്രം, വിഭാവനചരിത്രം എന്നിങ്ങനെ ഏഴു ഖണ്ഡങ്ങളിലായി മഹാഭാരതത്തെ സമഗ്രമായി അവലോകനം ചെയ്യുകയാണ് ഈ ഗ്രന്ഥം. പല കാലങ്ങളിലും പല ദേശങ്ങളിലും പലതായി ജീവിച്ച ഒരു മഹാഗ്രന്ഥത്തിന്റെ ജീവിതനാൾവഴികളും ഗതിഭേദങ്ങളും ഈ ഗ്രന്ഥത്തിൽ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഒരു സാഹിത്യപാഠം എന്ന നിലയിൽ അതിനുള്ള അനശ്വരതയുടെ ആധാരങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു. ഇതിലുള്ളത് ലോകത്ത് പലയിടത്തും കാണാമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും കാണാനാവില്ല എന്ന മഹാഭാരതത്തിന്റെ പുകഴ്പെറ്റ ഫലശ്രുതിയുടെ പൊരുളെന്ത് എന്നതിന്റെ സമർത്ഥമായ വിശദീകരണം കൂടിയാണ് ഈ ഗ്രന്ഥം.