മധുപാലിൻ്റെ കഥകൾ
₹270.00 ₹229.00
15% off
In stock
അല്ലെങ്കിലും ജീവിതം ഇങ്ങനെയൊക്കെയാണ്. ചിലത്
നമ്മുടെ കൈകളിലേക്ക് കൊണ്ടുത്തരും. ചിലത്
കൈക്കിടയിലൂടെ ചോര്‍ന്നുപോകുന്നത് നിസ്സഹായനായി
നോക്കിനില്‌ക്കേണ്ടി വരും.’
വിശ്വാസപ്രമാണങ്ങളിലൊന്നും അഭയം കണ്ടെത്താനാവാത്ത
മനുഷ്യരുടെ ഏകാന്തതയും നിസ്സഹായതയും വിലാപങ്ങളും
ഈ കഥകളില്‍ നിറഞ്ഞുനില്ക്കുന്നു. അതുകൊണ്ടുതന്നെ
അധികമൊന്നും കളങ്കമാകാതെ കാത്തുവെച്ചിട്ടുള്ള അശാന്തി
കൊണ്ട് ഇതിലെ കഥാപാത്രങ്ങള്‍ ഏറെ വ്യത്യസ്തരാകുന്നു;
ആവിഷ്‌കാരത്തിലെ പുതുമകൊണ്ട് കഥാസന്ദര്‍ഭങ്ങളും.
അവതാരിക: ഡോ. മിനി പ്രസാദ്
കോഴിക്കോട് ജനിച്ചു. അച്ഛൻ: കണ്ണൂരുകാരനായ ചെങ്കളത്ത് മാധവമേനോൻ. അമ്മ കാളമ്പത്ത് രുഗ്മിണിയമ്മ. 1985 മുതൽ കഥകളെഴുതുന്നു. 1994-ൽ സിനിമാ സഹസംവിധായകനായി നൂറിൽപ്പരം സിനിമകളിൽ അഭിനയിച്ചു. ആകാശത്തിലെ പറവകൾ, ദൈവത്തിന് സ്വന്തം ദേവൂട്ടി, കാളിഗണ്ഡകി എന്നീ സീരിയലുകളും തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധപയ്യൻ എന്നീ സിനിമകളും സംവിധാനം ചെയ്തു. സീരിയൽ-സിനിമ സംവിധാനത്തിനും മികച്ച ചിത്രത്തിനുമായി കേരളസർക്കാരിൻ്റെയും മറ്റും വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2007-ൽ കൈരളി അറ്റ്ലസ് പുരസ്‌കാരം കഥയ്ക്കു കിട്ടി. കഥകൾ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. തിരക്കഥകൾ എഴുതിയിട്ടുണ്ട്. ഈ ജീവിതം ജീവിച്ചുതീർക്കുന്നത്, ഹീബ്രുവിൽ ഒരു പ്രേമലേഖനം, പ്രണയിനികളുടെ ഉദ്യാനവും കുമ്പസാരക്കൂടും, കടൽ ഒരു നദിയുടെ കഥയാണ്, ഫേസ്ബുക്ക്, ജൈനിമേട്ടിലെ പശുക്കൾ, അവൻ(മാർ) ജാരപുത്രൻ, മധുപാലിന്റെ കഥകൾ, പല്ലാണ്ട് വാഴ, വാക്കുകൾ കേൾക്കാൻ ഒരുകാലം വരും, എൻ്റെ പെൺനോട്ടങ്ങൾ, അദ്ഭുതങ്ങൾ കാണും ജീവിതത്തിൽ, തീമുള്ളുകൾ എന്നിവ പ്രധാന കൃതികളാണ്. ഭാര്യ: രേഖ മക്കൾ: മാധവി, മീനാക്ഷി. കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനാണ് ഇപ്പോൾ. വിലാസം: No. 9, നിർമി ഹോംസ്, കാഞ്ഞിരംപാറ പി.ഒ, 00-695 030. e-mail: madhupalk@gmail.com, kmadhupal@gmail.com








