Add a review
You must be logged in to post a review.
₹200.00 ₹170.00
15% off
In stock
എൻ. പ്രഭാകരൻ
മഹാഭൂരിപക്ഷം മനുഷ്യരും പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന, വിദ്വേഷത്തിലേക്കു വഴിതിരിയുന്നതിനെപ്പറ്റി ആലോചിക്കുകയോ ചെയ്യാത്ത ഒരു ലോകം അസംഭാവ്യമൊന്നുമല്ല. പക്ഷേ, പല പഴങ്കഥകളിലുമെന്നപോലെ പാറക്കെട്ടുകളും പേടിപ്പെടുത്തുന്ന കയറ്റങ്ങളും മഹാഗർത്തങ്ങളും തീ ചീറ്റുന്ന വിചിത്രജീവികളും ഹിംസ മൃഗങ്ങളും കൊടിയ വിഷമുള്ള പാമ്പുകളും ഭൂതങ്ങളുമെല്ലാം സൃഷ്ടിക്കുന്ന തടസ്സങ്ങൾ തരണംചെയ്തു മാത്രമേ അവിടെ എത്തിച്ചേരാനാവു. ഒരുപാട് കാലം വേണ്ടിവരും സ്നേഹത്തിന്റെയും നന്മയുടെയും നീതിയുടെയു മൊക്കെയായ ആ സ്വപ്നഭൂമിയിലേക്കുള്ള യാത്ര ലക്ഷ്യം കാണാൻ…
സോഷ്യൽമീഡിയയും സൈബർസ്പേസും നിയന്ത്രണമേറ്റെടുത്തുകഴിഞ്ഞ പുത്തൻ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലകളുടെ പശ്ചാത്തല ത്തിൽ സ്നേഹവും വിദ്വേഷവും പകയും പ്രണയവും അധികാരവും അഭിലാഷവും കാപട്യവും നീതിയും ന്യായവും ധർമവുമെല്ലാം ഗമൻ എന്ന കഥാപാത്രത്തിലൂടെ ആഴത്തിൽ വിശകലനം ചെയ്യുന്നു. ഒപ്പം, ശരിതെറ്റുകളിലൂടെയുള്ള മനുഷ്യന്റെ അവസാനിക്കാത്ത അന്വേഷണം കൂടിയായിത്തീരുന്ന രചന.
എൻ. പ്രഭാകരന്റെ ഏറ്റവും പുതിയ നോവൽ
You must be logged in to post a review.
Reviews
There are no reviews yet.