Add a review
You must be logged in to post a review.
₹100.00 ₹85.00
15% off
In stock
എം.ടി. വാസുദേവന്‍നായരുടെ രചനകളെ അവലംബിച്ച് നിര്‍മിക്കപ്പെട്ട മുപ്പത്തിയേഴ് സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങള്‍. തിരക്കഥാ രചനയെക്കുറിച്ച് എം.ടി.വാസുദേവന്‍നായരുമായി ദീര്‍ഘ സംഭാഷണം. ആസ്വാദകര്‍ക്കും ചലച്ചിത്രവിദ്യാര്‍ഥികള്‍ക്കും ഒരുപോലെ സഹായകരമായ കൃതി.
കെ.അപ്പുക്കുട്ടന്‍നായരുടെ തൂലികാനാമമാണ് കോഴിക്കോടന്‍. പ്രശസ്ത സിനിമാ നിരൂപകന്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഭചിത്രശാല' എന്ന സിനിമാനിരൂപണ പംക്തിയിലൂടെ മലയാളിക്ക് സുപരിചിതന്‍. 1925ല്‍ പാലക്കാട്ട് ജനിച്ചു. പോസ്റ്റുമാസ്റ്ററായിരുന്നു. രണ്ടായിരത്തോളം സിനിമാനിരൂപണങ്ങളെഴുതി. കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ആദ്യ പ്രസിഡണ്ടായിരുന്നു. ചലച്ചിത്ര നിരൂപണം, ചലച്ചിത്ര ജാലകം, ചലച്ചിത്രാസ്വാദനം എങ്ങനെ?, ചലച്ചിത്ര സല്ലാപം, നവോല്ലേഖം, മലയാളസിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങള്‍, മലയാള സിനിമ എന്റെ പ്രേമഭാജനം എന്നിവയും പടച്ചോനിക്ക് സലാം, സ്നേഹാദരപൂര്‍വം എന്നീ ഹാസ്യകവിതകളും കൃതികളായുണ്ട്. ഹാസ്യകവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2007 ജനവരി 20ന് അന്തരിച്ചു. ഭാര്യ: സ്വര്‍ണകുമാരി. വിലാസം: ശ്രീമായ, കോഴിക്കോട്2.
You must be logged in to post a review.
Reviews
There are no reviews yet.