Description
ലൗ ജിഹാദ, ക്രിസ്ത്യന്‍ സംസ്ഥാനം, ജനസംഖ്യാ ജിഹാദ്, ന്യൂനപക്ഷപ്രീണനം, കൊറോണാ ജിഹാദ, നിര്‍ബ്ബന്ധിതമതപരിവര്‍ത്തനം
ആഴമളക്കാനാവാത്ത പരാതിക്കിണറില്‍നിന്നും ‘സിദ്ധാന്തങ്ങള്‍’ പൊന്തിവന്നുകൊണ്ടിരുന്നു. ഹിന്ദു വലതുപക്ഷത്തെ മുന്‍നിരനേതാക്കള്‍ അവയുടെ ഉച്ചഭാഷിണികളായി. സാധാരണക്കാരായ ഇന്ത്യക്കാരുടെ ചോരകുടിച്ച് അതു കൊഴുത്തു.
ഇന്ത്യയില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമാക്കാനുള്ള ഗൂഢാലോചന നടക്കുന്നു എന്ന ‘സിദ്ധാന്തം’ വളരെപ്പെട്ടെന്നാണ് പ്രചുരപ്രചാരം നേടിയത്. അവയ്ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടായിരുന്നോ?
ഭൂരിപക്ഷപ്രീണനത്തിനായി അഴിച്ചുവിടുന്ന പ്രചാരണങ്ങളുടെ ഉള്ളറകളിലേക്കു വെളിച്ചംവീശുന്ന വസ്തുതാന്വേഷണം





