Description
പ്രണയവും, പ്രണയപരാജയവുമെല്ലാം മലയാള കഥകളില്‍ പലതവണ വിഷയമായതാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ അനശ്വരമായ പ്രണയ കഥകളുടെ സമാഹാരമാണ് ലോല. മലയാള ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു പി.പത്മരാജന്റെ കഥകളുടെ സമാഹാരമാണീ പുസ്തകം. 2012ല്‍ ഡി.സി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി.
പ്രണയത്തിന്റെ ഗന്ധര്‍വസാന്നിദ്ധ്യമറിയിക്കുന്ന 18 അനശ്വരകഥകളുടെ സമാഹാരമാണ് ലോല. ലോല, ഒരു ദുഖിതന്റെ ദിനങ്ങള്‍ , ദയ, ശൂര്‍പ്പണഖ, ഭദ്രവനിത, തീത്താലി, കൈകേയി, പാതയിലെ കാറ്റ് തുടങ്ങിയവയാണ് സമാഹാരത്തിലെ പ്രധാന കഥകള്‍ . ഇതിലെ ലോല എന്ന കഥയാണ് പ്രസിദ്ധീകരിക്കപ്പെട്ട പത്മരാജന്റെ ആദ്യ രചന. കൗമുദി വാരികയിലാണ് കഥ പ്രസിദ്ധീകരിച്ചത്.







Reviews
There are no reviews yet.