Book Lock Up
Lock Up Cover - Back
Book Lock Up

ലോക്കപ്പ്

210.00 178.00 15% off

Author: SHINILAL Category: Language:   MALAYALAM
ISBN: ISBN 13: 9789359622798 Edition: 1 Publisher: Mathrubhumi
Specifications Pages: 134
About the Book

വാനില്‍ ഇരുന്ന് അമിത് സ്റ്റേഷന്റെ ചുറ്റുപാടും നിരീക്ഷിച്ചു. ബൈക്കുകളുടെ കൂട്ടത്തില്‍ പൊടിപിടിച്ചിരിക്കുന്ന തന്റെ ഹാര്‍ലി ഡേവിഡ്‌സണ്‍ അവന്‍ കണ്ടു. അതിലേക്ക് ഒരു വള്ളിച്ചെടി പടര്‍ന്നുതുടങ്ങിയിരിക്കുന്നു. പ്രകൃതിക്ക് ചില ഗൂഢസിദ്ധാന്തങ്ങളുണ്ട്. ഉപേക്ഷിക്കപ്പെട്ടു എന്നു തോന്നിയാല്‍ അതിനെ പെട്ടെന്നു വിഴുങ്ങിക്കളയും. അവന്റെ ചങ്കൊന്ന് പാളി. സ്വന്തം ശരീരത്തിലേക്ക് അവന്‍ നോക്കി. തന്റെ ശുഷ്‌കിച്ച ഉടലിലേക്ക് പലതരം കാട്ടുവള്ളികള്‍ പടര്‍ന്നുകയറുന്നതുപോലെ അവനു തോന്നി…

ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനികളുടെ ആര്‍ബിട്രേറ്ററായ അമിത് എന്ന ചെറുപ്പക്കാരന്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു ദിവസം പോലീസ് സ്‌റ്റേഷന്‍ ലോക്കപ്പില്‍ കിടക്കാന്‍ ആഗ്രഹിക്കുന്ന വളരെ ലളിതവും കൗതുകകരവും മന്ദഗതിയിലുമായ തുടക്കത്തില്‍നിന്നും അയാള്‍ ലോക്കപ്പിലെത്തിയ രാത്രിയോടെ അപ്രവചനീയവും അവിശ്വസനീയവുമായ വഴികളിലേക്ക് ഗതിമാറിയൊഴുകാന്‍ തുടങ്ങുന്ന രചന. ഓരോ വാക്കിലും വരിയിലും മനുഷ്യജീവിതമപ്പാടെ അള്ളിപ്പിടിച്ചിരിക്കുന്ന അധികാരത്തിന്റെ നീരാളിക്കൈസ്പര്‍ശം അനുഭവിപ്പിക്കുന്നു.

വി. ഷിനിലാലിന്റെ ഏറ്റവും പുതിയ നോവല്‍

The Author

Description

You're viewing: Lock Up 210.00 178.00 15% off
Add to cart