ലിംഗസമത്വം
₹120.00 ₹96.00 20% off
In stock
ലിംഗസമത്വവും സാർവലൗകികതയും ചർച്ചചെയ്യുന്ന സദസ്സിൽ ഹിജാബോ പർദയോ ധരിച്ച സ്ത്രീകളിൽ നിന്നും കയർകെട്ടി വിഭജിച്ചിട്ടുള്ള പുരുഷന്മാർക്കിടയിൽ വന്നിരിക്കുന്ന ജീൻസും കുർത്തയും ധരിച്ച നീല എന്ന പെൺകുട്ടി സംഘാടകരിലുണ്ടാക്കുന്ന മാനസിക സംഘർഷം ആക്ഷേപഹാസ്യമാകുന്ന ലിംഗസമത്വം, പീഡിപ്പിച്ച് ഗർഭിണിയാക്കിയവൻ വിവാഹനാടകവുമായി എത്തുമ്പോൾ അവനെ മടവാളോങ്ങി ഓടിച്ച് ‘അമ്മയുടെ മാത്രം മകനാണ് നീ’ എന്ന് നിറവയറിൽ തൊട്ടു പറയുന്ന മാര എന്ന ആദിവാസിപ്പെൺകുട്ടിയുടെ ജീവിതം നിറയുന്ന ജനി, കാലങ്ങളായുള്ള ഭരണവൈകല്യത്തിന്റെ സൃഷ്ടികളായും പുതുലോകനിർമിതിയുടെ ഒഴിച്ചുകൂടാൻ വയ്യാത്ത ആണിക്കല്ലുകളായും ഒരേസമയത്ത് പകർന്നാടുന്ന അതിഥിത്തൊഴിലാളികൾ എന്ന പുത്തൻ സമൂഹത്തിന്റെ ജീവിതംകൊണ്ടു വരച്ച മധുബനിയുൾപ്പെടെ, ഏഴാംവാരം, വേനൽ നാരങ്ങാപ്പച്ചകൾ, കടങ്കഥ, ബുദ്ധനും വ്യാളിയും, പ്രേമം‚ ജിഹാദി, ഒരു നത്തോലിക്കഥ, വെള്ളപ്പാവാടക്കാരി, ഇടവപ്പാതി എന്നിങ്ങനെ സമകാലിക ജീവിതാനുഭവങ്ങളെക്കൊണ്ട് ഉള്ളുപൊള്ളിക്കുന്ന പ്രന്തണ്ടു കഥകൾ.
ഷീബ ഇ.കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം