ലോഞ്ച്: ഒരു ജീവിതപ്പോരാട്ടത്തിന്റെ കഥ
₹375.00 ₹319.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹375.00 ₹319.00
15% off
In stock
എം.പി. സേതുമാധവൻ
ഈ പുസ്തകത്തെക്കുറിച്ചാണെങ്കിൽ ചിലർ ജീവിക്കാൻവേണ്ടി എഴുതുന്നു, മറ്റു ചിലരാകട്ടെ, ജീവിതം എഴുതിവെക്കുന്നു. നിരവധി പ്രവാസി എഴുത്തുകാരും ചലച്ചിത്രസംവിധായകരും ഭാവനാത്മകമായോ കേട്ടറിവിന്റെ അടിസ്ഥാനത്തിലോ ഗൾഫിലേക്കുള്ള സമുദ്രസഞ്ചാരത്തിലെ ദുരിതങ്ങൾ ചിത്രീകരിച്ചിട്ടുണ്ട് (എം.ടിയുടെ വിൽക്കാനുണ്ട് സ്വപ്നങ്ങൾ, സലീം അഹമ്മദിന്റെ പത്തേമാരി ഉദാഹരണങ്ങൾ). എന്നാൽ, എഴുത്തുകാരനല്ലാത്ത ഒരാൾ സ്വാനുഭവത്തിന്റെ തീക്ഷ്ണതയിൽ മരണത്തെയും ജീവിതത്തെയും ആപത്കരമായ വാക്കുകളിൽ വരഞ്ഞിടുന്ന യാഥാർഥ്യം വായനക്കാരന്റെ മനസ്സിനെ അരി വറുത്തെടുക്കുംപോലെ ചുട്ടുപൊള്ളിക്കുന്നുണ്ട്.
ഒരേസമയം കാലത്തിനപ്പുറവും കാലത്തിനിപ്പുറവും സഞ്ചരിക്കുന്ന മജ്ജയും മാംസവുമുള്ള നിരവധി മനുഷ്യർ നാട്ടിലും വിദേശത്തുമായി ഈ പുസ്തകത്തിലൂടെ നമുക്കു മുന്നിൽ അവതരിക്കുന്നുണ്ട്.
– ജോയ് മാത്യു
ഗൃഹാതുരത്വത്തിന്റെ പകർപ്പുമാതൃകയിൽ, അല്ലെങ്കിൽ കഷ്ടപ്പാടിന്റെ, ചൂഷണത്തിന്റെ ദൈന്യകഥകൾ വിളമ്പി പ്രവാസിയെ ദുഃഖപുത്രനും ദുഃഖ പുത്രിയുമായി അടയാളപ്പെടുത്തുകയായിരുന്നു നാളിതുവരെ. ദൈന്യാവസ്ഥകളില്ലെന്നല്ല, അതിനുപരിയായി പലതാലും പലരാലും പ്രചോദിപ്പി ക്കപ്പെട്ട നിരവധി സവിശേഷ ജീവിതാനുഭവങ്ങൾ ആരും തുറന്നെഴുതിയിട്ടില്ല. ഉണ്ടെങ്കിൽത്തന്നെ അവയൊക്കെ വമ്പൻ ബിസിനസ് സാമ്രാജ്യങ്ങൾ
കെട്ടിപ്പടുത്ത പ്രവാസിമലയാളികളെക്കുറിച്ചാണ്. എന്നാൽ, സേതുമാധവൻ എന്ന തലശ്ശേരിക്കാരൻ പ്രവാസി അതിനൊരു മാറ്റം കുറിക്കുകയാണ്.
– ഷാബു കിളിത്തട്ടിൽ
മലയാളിയുടെ ഗൾഫ് കുടിയേറ്റത്തെ അടയാളപ്പെടുത്തുന്ന അസാധാരണ ആത്മകഥ.
എഴുത്ത്- എം.പി. ഗോപാലകൃഷ്‌ണൻ