ക്ഷേത്ര ചൈതന്യ രഹസ്യം
₹250.00 ₹212.00 15% off
Out of stock
Get an alert when the product is in stock:
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
ISBN 13: Publisher: Kerala Kshethrasamrakshana Samithi
Specifications Pages: 0 Binding:
About the Book
നവദേഹക്ഷേത്രത്തിന്റെ മനോഹരമായ ഒരു പ്രതിരൂപമാണ് ദേവാലയങ്ങള്‍. മനുഷ്യശരീരത്തിലെ ഷഡാധാരങ്ങള്‍ക്ക് സമാനമായ ഷഡാധാരപ്രതിഷ്ഠകള്‍ തദുപരി മൂലപ്രകൃത്യാത്മകമായ പീഠം തദുപരി ഇഷ്ടദേവന്റെ സൂക്ഷ്മശരീരമായ ബിംബം, പുറമേ ദേവസ്ഥലശരീരമായ പ്രസാദം, ബിംബാന്തന്തര്‍ഭാഗത്തില്‍ വിളങ്ങുന്ന പരചൈതന്യം, ഇങ്ങനെ ബഹുധാ മനുജവപുസ്സിനെ പ്രതിനിധീകരിക്കുന്ന സ്ഥൂലസുക്ഷ്മപരരൂപാത്മകമായ ദേവപ്രസാദം. ഇതിനോട് അഭേദ്യബന്ധം ഉള്‍ക്കൊള്ളുന്ന അന്നമയാദി പഞ്ചകോശങ്ങളെ പ്രതിനിധീകരിക്കുന്ന പഞ്ചപ്രാകാരങ്ങള്‍, ഈ വിധത്തിലും മറ്റു പല പ്രകാരത്തിലും ക്ഷേത്രങ്ങളെ മനുഷ്യശരീരത്തിനോട് ഉപമിച്ചുകൊണ്ട് മാധവ്ജി ക്ഷേത്രസങ്കല്‍പാദ്ധ്യായം ചേതോഹരമായി വര്‍ണ്ണിച്ചിരിരിക്കുന്നു.
– തന്ത്രി എന്‍.ദാമോദരന്‍ നമ്പൂതിരി, പുതുമന, അമ്പലപ്പുഴ