Book KOLODAM
Book KOLODAM

കോലോടം

200.00 160.00 20% off

In stock

Author: ISMATH HUSSAIN Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

ഇസ്മത്ത് ഹുസൈൻ

ദ്വീപുഭാഷയിലെ പ്രാദേശികഭേദങ്ങൾ സൂക്ഷ്മമായി അടയാളപ്പെടുത്തിയ നോവലാണിത്. അതിനാൽ ഇതിനെ ലക്ഷദ്വീപിന്റെ ഭാഷാഭേദഭൂപടം എന്നു വിളിക്കാം. ഇസ്മത്ത് ഹുസൈൻ മലയാള നോവൽ സാഹിത്യചരിത്രത്തിൽ ഇടംപിടിക്കുന്നത് ഭാഷയുടെ ഒരു ദ്വീപു തീർത്തുകൊണ്ടാണ്. ദ്വീപുജീവിതം എത്രത്തോളം അതിന്റെ ഭൂമിശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നുവോ, അത്രത്തോളം തന്നെ ഈ നോവൽ ദ്വീപുഭാഷയെയും ആശ്രയിക്കുന്നു.
– പി.എം. ഗിരീഷ്

ലക്ഷദ്വീപിൽത്തന്നെയുള്ള ഒരാൾ എഴുതുന്ന ആദ്യത്തെ മലയാള നോവലാണ് കോലോടം. അങ്ങനെയൊരു ചരിത്രപ്രാധാന്യംകൂടി ഈ നോവലിനുണ്ട്. കെ.ജെ. ബേബിയുടെ മാവേലിമന്റം പോലുള്ള “എത്‌നിക്‌’ സ്വഭാവമുള്ള നോവലുകൾ മലയാളത്തിലുണ്ടെങ്കിലും പൂർണമായും ദ്വീപുമനസ്സുള്ള ഒരു നോവൽ ഇതാദ്യംതന്നെ. നൂറിൽപ്പരം കഥാപാത്രങ്ങളിലൂടെയും അനേകം സന്ദർഭങ്ങളിലൂടെയും ഈ നോവൽ വായനക്കാരുടെ മനസ്സിലേക്കു പടരുന്നു.
ശിഹാബുദ്ദീൻ പൊയ്ത്ത്തുംകടവ്

ഐതിഹ്യങ്ങളുടെയും ഭാഷാഭേദങ്ങളുടെയും വ്യത്യസ്തമായ അനുഭവലോകം നല്കുന്ന നോവൽ

 

The Author

Reviews

There are no reviews yet.

Add a review

You're viewing: KOLODAM 200.00 160.00 20% off
Add to cart