Book Kesavante Vilapangal
Book Kesavante Vilapangal

കേശവന്റെ വിലാപങ്ങള്‍

200.00 170.00 15% off

Out of stock

Author: Mukundan M Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

സര്‍ക്കാര്‍ ആഫീസിലെ ക്ലാര്‍ക്കും നോവലിസ്റ്റുമായ കേശവന്റെ ഇ.എം.എസ്സിനെക്കുറിച്ചുള്ള നോവലാണ് ഈ നോവലിലെ പ്രമേയം. തൊട്ടിലില്‍ കിടന്നുകൊണ്ട് ചുമരിലെ ഇ.എം.എസ്. ഫോട്ടോ കണ്ടുകൊണ്ടു വളരുന്ന അപ്പുക്കുട്ടന്‍ ക്രമേണ ഇ.എം.എസ്സിന് അഡിക്ടാകുന്നു. ഇ.എം.എസ്സിനെ ആരാധിച്ചും ധ്യാനിച്ചും. മറ്റു കുട്ടികളില്‍നിന്നും വ്യത്യസ്തനായി അവന്‍ വളര്‍ന്നു. അപ്പുക്കുട്ടനും അവനെക്കുറിച്ചഴുതുന്ന കേശവനും ചുറ്റു സംഘര്‍ഷങ്ങള്‍ വളരുകയായിരുന്നു. ക്രമേണ അവര്‍-എഴുത്തുകാരനും അയാളുടെ കഥാപാത്രവും – ഒന്നായിത്തീരുന്നു. മലയാളനോവലിന്റെ പുതിയ മുഖം.

The Author

മയ്യഴിയില്‍ ജനിച്ചു. ആദ്യകഥ ഭനിരത്തുകള്‍'. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഈ ലോകം അതിലൊരു മനുഷ്യന്‍, ദൈവത്തിന്റെ വികൃതികള്‍, കൂട്ടംതെറ്റി മേയുന്നവര്‍, ഏഴാമത്തെ പൂവ്, ആവിലായിലെ സൂര്യോദയം, ദല്‍ഹി, വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം, നൃത്തം, കേശവന്റെ വിലാപങ്ങള്‍ എന്നിവ പ്രമുഖ കൃതികളില്‍ ചിലത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എം.പി. പോള്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എന്‍.വി. പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, 1998 ല്‍ സാഹിത്യ സംഭാവനകളെ മുന്‍നിര്‍ത്തി ഫ്രഞ്ചു ഗവണ്‍മെന്റിന്റെ ഷെവലിയാര്‍ പട്ടം. ഡല്‍ഹിയില്‍ ഫ്രഞ്ച് എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ശ്രീജ. മക്കള്‍: പ്രതീഷ്, ഭാവന.

Reviews

There are no reviews yet.

Add a review