₹180.00 ₹153.00
15% off
In stock
എം എൻ വിജയൻ
കേസരി എ. ബാലകൃഷ്ണപിള്ളയെ ‘കേരളത്തിന്റെ സോക്രട്ടീസ്’ എന്നു വിശേഷിപ്പിച്ചത് വി.ടി. ഭട്ടതിരിപ്പാടാണ്. സോക്രട്ടീസിന് വിധ്വംസകമായ ആശയങ്ങളുടെ പേരിൽ വിഷം കുടിക്കേണ്ടിവന്നു. കേസരിയാകട്ടെ സമുദായത്തിലെ വിഷംതീനികളെ അടയാളപ്പെടുത്തി. ചരിത്രത്തിന്റെ ആപദ്സന്ധിയിൽ കേസരിയെ കൈയെത്തിപ്പിടിച്ച് എം.എൻ. വിജയൻ ആ മനീഷിയെക്കുറിച്ച് എഴുതിയതിന്റെയും പറഞ്ഞതിന്റെയും സാകല്യം. നവപാരമ്പര്യവാദത്തിനു ചിതയൊരുക്കുന്ന തീനാളങ്ങളുടെ വാക്കുകൾ.