Book KERALATHILE JANAKEEYASAMARANGALUDE CHARITHRAM
KERALATHILE-JANAKEEYASAMARANGALUDE-CHARITHRAM2
Book KERALATHILE JANAKEEYASAMARANGALUDE CHARITHRAM

കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം

999.00 899.00 10% off

In stock

Author: GOPINATH I Category: Language:   MALAYALAM
Publisher: DC Books
Specifications Pages: 957
About the Book

ഐ. ഗോപിനാഥ്

നമ്മുടെ നാട്ടില്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ക്കും പൊതുസമൂഹത്തിനുതന്നെയും ഒരു ധാരണയുണ്ട്, വലിയ രാഷ്ട്രീയ സാമുദായിക ശക്തികള്‍ക്ക് മാത്രമേ ജനകീയ സമരങ്ങള്‍ നടത്തി വിജയിപ്പിക്കാന്‍ കഴിയൂ എന്ന്. പക്ഷേ, കഴിഞ്ഞ മൂന്നോളം പതിറ്റാണ്ടുകളായി ഈ നേതൃത്വങ്ങള്‍ ഭരണപ്രതിപക്ഷങ്ങള്‍ ചെയ്യുന്ന അനുഷ്ഠാനസമരങ്ങളൊഴിച്ച് കേരളത്തിന്റെ ദിശ നിര്‍ണയിക്കുന്ന ഒരു സമരവും ചെയ്തിട്ടില്ല. കേരളത്തില്‍ നടന്ന നൂറുകണക്കിന് ജനകീയ സമരങ്ങള്‍ നമ്മുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യധാരാരാഷ്ട്രീയത്തെ സ്വാധീനിക്കാനും അവരുടെ നിലപാട് തിരുത്തിക്കാനും അത്തരം സമരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍, നെല്‍വയല്‍, വനം, പുഴ, കായല്‍ തുടങ്ങിയവയുടെ സംരക്ഷണം തുടങ്ങി നിരവധി പരിസ്ഥിതി വിഷയങ്ങള്‍, ആദിവാസി ഭൂമി, ദളിത് സമൂഹത്തിനു ഭൂമിയിലുള്ള അവകാശം (ഭാഗികമായെങ്കിലും), കുടിയൊഴിക്കലുമായി ബന്ധപ്പെട്ട നയങ്ങള്‍, മാലിന്യം, കാലാവസ്ഥാമാറ്റം, സ്ത്രീ-പുരുഷ ബന്ധങ്ങള്‍, ട്രാന്‍സ്‌ജെന്റര്‍പോലുള്ള വിഷയങ്ങള്‍ എന്നിങ്ങനെ പലതും മുഖ്യധാരയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഈ സമരങ്ങളുടെ നേട്ടങ്ങളാണ്. ഈ സമരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ വിഷയങ്ങള്‍ മുഖ്യധാരാ കേരളീയസമൂഹം ചര്‍ച്ച ചെയ്യാന്‍ തന്നെ സാധ്യതയില്ല. ആ അര്‍ത്ഥത്തില്‍ മിക്ക സമരങ്ങളും വിജയം തന്നെയാണ്. ആ സമരങ്ങളുടെ ചരിത്രം അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
-സി.ആര്‍. നീലകണ്ഠന്‍

The Author

Description

You're viewing: KERALATHILE JANAKEEYASAMARANGALUDE CHARITHRAM 999.00 899.00 10% off
Add to cart