കേരള ചരിത്രം ചോദ്യോത്തരങ്ങളിലൂടെ
₹180.00 ₹144.00 20% off
In stock
ഡോ. പ്രിയ പിലിക്കോട്
സ്‌കൂള്‍ – കോളേജ് തലങ്ങളിലും മറ്റു മത്സരപ്പരീക്ഷകളിലും ഉന്നതവിജയം നേടുന്നതിന് ചരിത്രവിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ചരിത്രകുതുകികള്‍ക്കും സഹായകമാകുന്ന കൈപ്പുസ്തകം.
അധിനിവേശങ്ങളും യുദ്ധങ്ങളും സമരങ്ങളും പ്രക്ഷോഭങ്ങളും വിപ്ലവങ്ങളുമൊക്കെയായി സംഘർഷഭരിതവും നിർണായകവുമായ സംഭവങ്ങളിലൂടെ കടന്നുവന്ന് ഇന്നത്തെ കേരളം രൂപപ്പെട്ടതെങ്ങനെയെന്ന് ലളിതവും കൃത്യവുമായ ചോദ്യോത്തരങ്ങളിലൂടെ സമഗ്രമായി പ്രതിപാദിക്കുന്നു. ഭൂപ്രകൃതി, രാജവംശങ്ങൾ, കൊട്ടാരങ്ങൾ, ഭരണാധികാരികൾ, പടനായകൻമാർ, കോട്ടകൾ, പ്രസ്ഥാനങ്ങൾ, ശിലാലിഖിതങ്ങൾ, ശാസനങ്ങൾ, കുടിയേറ്റങ്ങൾ, ആരാധനാലയങ്ങൾ, സ്മാരകങ്ങൾ, സഞ്ചാരികൾ, കല, സാഹിത്യം, സംഗീതം തുടങ്ങി, കേരളത്തിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും കലാപരവുമായ ചരിത്രത്തിന്റെ സൂക്ഷ്മവശങ്ങളിലേക്ക് കടന്നുചെല്ലുന്ന ചോദ്യോത്തരങ്ങൾ.