കെനിയാ സാൻ
₹200.00 ₹160.00 20% off
In stock
അമൽ
ഏകാന്തതയും നിശ്ശബ്ദതയും മുഖമുദ്രയായ ജാപ്പനീസ് സമൂഹത്തിനുള്ളിൽ ക്രൂരതകൾക്കു പേരുകേട്ട യാക്കുസ പോലെയുള്ള പ്രൊഫഷണൽ ഗ്യാങ്ങുകളടങ്ങുന്ന മറ്റൊരു ലോകത്തെ എടുത്തുകാട്ടി ചടുലമായ ആഖ്യാനത്തിലൂടെ ഭീതിദമായ ആ അന്തരീക്ഷത്തെ അനുഭവിപ്പിക്കുന്ന ഈനു, കായികമത്സരവേദികളിലെ ആഫ്രിക്കൻ ദരിദ്രരുടെ സ്വപ്നമായ മാരത്തോൺ മത്സരത്തിനുവേണ്ടി കഠിനമായി പരിശീലിക്കുന്ന വാംവരാവ് സാൻ എന്ന കെനിയാക്കാരനിലൂടെ വർണവിവേചനത്തിന്റെയും പ്രണയത്തിന്റെയും കൊടുംചതിയുടെയും കഥ പറയുകയും കറുപ്പിന്റെ രാഷ്ട്രീയം ഇഴചേർക്കുകയും ചെയ്യുന്ന കെനിയാ സാൻ… തുടങ്ങി, ഹന, സക്കാന, അരിഗത്തോ ഗൊസൈമാസ്, പ്രണയിക്കുന്ന പെൺകുട്ടിയുടെ അച്ഛനെ കാണാൻ പോയ കഥ എന്നിങ്ങനെ ജപ്പാൻ പശ്ചാത്തലത്തിലുള്ള ആറു കഥകൾ. ഒപ്പം, യാന്ത്രികജീവിതത്തിന്റെ തിരക്കുകൾ വീതംവെച്ചെടുക്കുന്ന ജപ്പാന്റെ മെട്രോജീവിതത്തിൽനിന്നും എഴുത്തുകാരന്റെ ഒരുദിവസത്തെപ്പറ്റിയുള്ള നീണ്ട കുറിപ്പും.
ജപ്പാൻ പശ്ചാത്തലത്തിലുള്ള ആറു കഥകൾ
അമലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.