കഴിഞ്ഞ കാലം
₹420.00 ₹357.00
15% off
In stock
₹420.00 ₹357.00
15% off
In stock
”ഞാന്‍ ഇതെഴുതുന്ന അരുണോദയ വേളയില്‍
അനേകം നക്ഷത്രങ്ങള്‍ ആകാശത്തു
മിന്നിക്കൊണ്ടിരിക്കുന്നു. അലറുന്ന തിരമാലകളുടെ ശബ്ദം അകലെനിന്നു കേള്‍ക്കുന്നു.
ഒരു തിര അവസാനിക്കുമ്പോള്‍ മറ്റൊന്ന്-
അങ്ങനെ അത് തുടര്‍ന്നുപോകുന്നു.”
സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി സ്ഥാപകപത്രാധിപരുമായ കെ.പി.കേശവമേനോന്റെ
സംഭവബഹുലമായ ആത്മകഥ. പ്രക്ഷുബ്ധമായ ഒരു കാലത്തിന്റെ വാങ്മയരേഖ.മലയാളത്തില്‍ എഴുതപ്പെട്ട
ഏറ്റവും മികച്ച ആത്മകഥകളിലൊന്ന്.
എട്ടാം പതിപ്പ്
മാതൃഭൂമിയുടെ സ്ഥാപക പത്രാധിപര്‍, സ്വാതന്ത്ര്യസമരസേനാനി. 1886ല്‍ പാലക്കാട്ട് ജനിച്ചു. സിലോണ്‍ ഹൈക്കമ്മീഷണര്‍, ഐക്യകേരള കമ്മിറ്റിയുടെ പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി വര്‍ക്കിങ് പ്രസിഡണ്ട്, മലബാര്‍ ജില്ലാ കോണ്‍ഗ്രസിന്റെ ആദ്യത്തെ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കാലം, നാം മുന്നോട്ട്, ദാനഭൂമി, യേശുദേവന്‍, നവഭാരതശില്‍പികള്‍, ജീവിതചിന്തകള്‍, സായാഹ്നചിന്തകള്‍, ബിലാത്തിവിശേഷം, രാഷ്ട്രപിതാവ് തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചു. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ്, കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ഫെലോഷിപ്പ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, പത്മഭൂഷണ്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. 1978ല്‍ അന്തരിച്ചു.