Description
ഗഹനമായ അന്തര്‍ഗ്ഗതങ്ങള്‍ പ്രസാദപൂര്‍ണ്ണമായ
ഭാവനയിലൂടെ ആവിഷ്‌കൃതമാക്കുമ്പോഴത്തെ വെളിച്ചപ്പാടുകളാണ് ഈ കവിതകളില്‍ ഓരോന്നിലും
നാം അനുഭവിക്കുക. ആത്മനിവേദനത്തിന്റെ
ആവിഷ്‌കാരങ്ങളാണവ. ഹൃദയത്തെ തൊടുന്ന മൃദുവായ മന്ത്രങ്ങളാണ് ഗംഗയുടെ മനസ്സില്‍നിന്നുമുയരുന്ന ഈ ഉള്‍ക്കൊഞ്ചലുകള്‍. ഈ സമാഹാരത്തിലെ കവിതകള്‍
വായിക്കുമ്പോള്‍ ജീവിതം മനസ്സുകളില്‍ കോറിയിടുന്ന
സത്യത്തിന്റെ മുഗ്ദ്ധമായ മുഖകാന്തി കണ്ടു നാം
വിസ്മയംകൊള്ളുന്നു. അഭൗമമായ സൗന്ദര്യം
അനുഭവവേദ്യമായിത്തീരുന്നു.
ഓംചേരി
ആലോചനാമൃതങ്ങളാണ് ഗംഗയുടെ രസാത്മകങ്ങളായ കവിതകള്‍ ഓരോന്നും. വായിക്കുമ്പോള്‍ വരികള്‍ക്കിടയില്‍ ധ്യാനിച്ചിരിക്കേണ്ടിവരുന്ന അനുഭവങ്ങള്‍. ദീപ്തമായ
ആശയങ്ങളും ശക്തമായ ഭാവങ്ങളും, കാവ്യാത്മകങ്ങളായ വാങ്മയങ്ങള്‍കൊണ്ട് ഈ കവിതകളില്‍ സ്പന്ദിക്കുന്നു.





