Description
അനീതി, അതിക്രമം, അസഹിഷ്ണുത, അവഹേളനം, അധാര്‍മികത തുടങ്ങിയവയൊന്നും പുതൂര്‍ വെച്ചുപൊറുപ്പിച്ചില്ല. തനിക്ക് ഉള്‍ക്കൊള്ളാനാവാത്തത് എവിടെക്കണ്ടാലും അദ്ദേഹം ക്ഷുഭിതനാകുമായിരുന്നു…
പുതൂര്‍ ധിക്കരിച്ചത് സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും അധാര്‍മികവും നീതിരഹിതവുമായ തീട്ടൂരങ്ങളെയാണ് എന്ന് അദ്ദേഹത്തെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പലരും തിരിച്ചറിഞ്ഞില്ല…
സോഷ്യലിസ്റ്റ് പാര്‍ട്ടി നയിച്ചൊരു പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി തിഹാര്‍ ജയിലില്‍ ശിക്ഷയനുഭവിച്ചു. ഇത്തരം ത്യാഗോജ്ജ്വലചരിത്രമുള്ള എത്ര എഴുത്തുകാരുണ്ട് നമുക്ക് എന്നത് ചിന്തനീയം. സുഖശീതളിമയില്‍ വിപ്ലവം പറയുകയും ഉത്തരാധുനികതയില്‍ അഭിരമിക്കുകയും ചെയ്യുന്നവരുടെ മുന്നില്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ ഉന്നതശീര്‍ഷന്‍തന്നെ.- എം.പി. വീരേന്ദ്രകുമാര്‍
മലയാളസാഹിത്യത്തിലെ വേറിട്ട വ്യക്തിത്വമായിരുന്ന ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ സംഭവബഹുലമായ ആത്മകഥ.







Reviews
There are no reviews yet.