Description
..ആ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ നിര്‍ണ്ണായകമായൊരു ചോദ്യം വിപ്ലവകാരിയായ തത്ത്വചിന്തകനു നേരേ തൊടുത്തുവിട്ടു, ‘എന്താണ് നിലനില്‍പ്പിന്റെ നിയമം?’ തനിക്കു മുന്നില്‍ അലയടിച്ചലറുന്ന സമുദ്രത്തിലേക്കും ബീച്ചിലെ ഇളകിമറിയുന്ന ജനസഞ്ചയത്തിലേക്കും നോക്കിയിരിക്കുന്ന മാര്‍ക്സിന്റെ മനസ്സ് ഒരുനിമിഷം ഉള്‍വലിയുന്നത് ആ പത്രപ്രവര്‍ത്തകന്‍ അറിഞ്ഞു. ഒടുവില്‍ അഗാധസ്വരത്തില്‍
സഗൗരവം മാര്‍ക്സ് മറുപടി പറഞ്ഞു: ‘പോരാട്ടം!’
മാര്‍ക്‌സിന്റെ ഇന്നോളം പ്രസിദ്ധീകരിക്കപ്പെട്ട ജീവചരിത്രങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അവസാനകാലത്ത്, മാര്‍ക്‌സ് തന്റെ കൃതികള്‍ പൂര്‍ത്തിയാക്കുന്നതില്‍നിന്നു പിന്മാറി എന്നുപോലും തെറ്റിദ്ധരിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ആ കാലഘട്ടത്തില്‍ മാര്‍ക്‌സ് എന്താണു ചെയ്തിരുന്നത്? എന്താണു ചിന്തിച്ചിരുന്നത്? ആ അറിയപ്പെടാത്ത അദ്ധ്യായത്തിലേക്കു വെളിച്ചംവീശുന്ന പുസ്തകം.



