കന്യകയുടെ ദുർനടപ്പുകൾ
₹225.00 ₹180.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Pranatha Books
Specifications Pages: 215
About the Book
മുഹമ്മദ് റാഫി എൻ.വി
സിനിമയെക്കുറിച്ചുള്ള എഴുത്തിനെ സാഹിത്യവും രാഷ്ട്രീയവും ചരിത്രവും സമൂഹഓർമ്മയും എല്ലാമായുള്ള ഒരു സംഭാഷണമാക്കി മാറ്റുക എന്നതാണ് ഇന്നത്തെ സംസ്കാരപഠനത്തിന്റെ ഒരു സാധ്യതയും വെല്ലുവിളിയും. റെയ്മണ്ട് വില്യംസ് സംസ്കാരപഠനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചു നിരീക്ഷിക്കുന്നതുപോലെ നമുക്ക് വേണ്ടത് പ്രതീക്ഷയെ പ്രയോഗികമാക്കുക എന്നതാണ്, അല്ലാതെ നിരാശയെ കൂടുതൽ വിശ്വസനീയമാക്കുകയല്ല. ഭൂതവും വർത്തമാനവും, ജീവിതവും ലോകവും, ഭാവനയും ബുദ്ധിയും, മാംസവും സ്വപ്നവും, ഒക്കെത്തമ്മിൽ വേർപെടുത്താനാവാത്തവണ്ണം കെട്ടുപിണയുന്ന, പരസ്പരമിണചേരുന്ന എഴുത്തുരീതിയായിരിക്കും അതിനു ഏറ്റവും അനുയോജ്യമായിരിക്കുക… ഒരുപക്ഷെ റാഫി തിരയുന്നതും അതുതന്നെയാവണം…
സി. എസ്. വെങ്കിടേശ്വരൻ