കലുഷിതമായ കാലം
₹360.00 ₹306.00 15% off
In stock
ഒരു ചരിത്രകാരന്റെ ഓർമ്മക്കുറിപ്പുകൾ
കെ എൻ പണിക്കർ
കഴിഞ്ഞ അമ്പതുകൊല്ലത്തിൽ മതേതര ശാസ്ത്രീയ ചരിത്രരചന പല ദിശകളിൽനിന്നും ആക്രമണവിധേയമായിട്ടുണ്ട്. അതിലേറ്റവും രൂക്ഷമായത് ഹിന്ദു വർഗ്ഗീയതയുടെ സംഘടിത ശ്രമമാണ്. ഈ കാലഘട്ടത്തിൽ വർഗ്ഗീയചരിത്രത്തിന്റെ സ്വാധീനം വളരെയേറെ വളർന്ന് വന്നിട്ടുണ്ട്. അടുത്തകാലത്ത് ഭരണകൂടത്തിന്റെ സഹായത്തോടുകൂടി സർവ്വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും വർഗ്ഗീയ ചരിത്രത്തിന് സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രരചനയുടെ അടിസ്ഥാന നിയമങ്ങളെ ബഹുമാനിക്കാത്ത ഈ പ്രവണത ചരിത്രത്തെ കെട്ടുകഥകളുടെ കൂമ്പാരമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഒരു ഹിന്ദു രാഷ്ട്രനിർമ്മിതിയുടെ ചരിത്രപരമായ ന്യായീകരണമാണ് ഈ ശ്രമം മുന്നോട്ടു വയ്ക്കുന്നത്. അതുകൊണ്ടുതന്നെ വളരെ അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കാൻ സാദ്ധ്യതയുള്ളതാണ് ഈ പ്രവണത. ഇന്ത്യാ ചരിത്രത്തിന്റെ ആരോഗ്യകരമായ പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ഇന്ത്യൻ ജനത ഈ അപകടകരമായ പ്രവണതകളെ മറികടക്കുമെന്ന് പ്രത്യാശിക്കുന്നു.
– കെ എൻ പണിക്കർ
കൊളോണിയൽ ഭരണകൂടം തീർത്ത വിഭജന പ്രത്യയശാസ്ത്രത്തിൽ നിന്നും ഇന്ത്യൻ ചരിത്രരചനയെ മുക്തമാക്കി സെക്കുലർ ആഖ്യാനത്തെ മുഖ്യധാരയിൽ പ്രതിഷ്ഠിച്ച ഇന്ത്യൻ ചരിത്രകാരന്മാരിൽ പ്രമുഖനായ കെ എൻ പണിക്കരുടെ ആത്മകഥ. ചരിത്രം വീണ്ടും ഹിന്ദു രാഷ്ട്ര നിർമ്മാണത്തിന്റെ പ്രത്യയശാസ്ത്രമായി മാറുന്ന പുതിയ കാലത്തു നിർബ്ബന്ധമായും വായിച്ചിരിക്കേണ്ട കൃതി.