കൽക്കി ബ്രഹ്മചക്ഷുസ്
₹525.00 ₹472.00
10% off
In stock
The product is already in the wishlist!
Browse Wishlist
₹525.00 ₹472.00
10% off
In stock
സത്യയോദ്ധ
കെവിൻ മിസ്സാൽ
വിവ: ഡോ. ഡെന്നിസ് ജോസഫ്
കലിയുമായുള്ള ഏറ്റുമുട്ടലിനുശേഷം കൽക്കി ഹരിക്ക് തന്റെ സഹചാരികളോടൊപ്പം മഹേന്ദ്രഗിരി പർവതങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്നു… വിധിപ്രകാരം അവതാരമാകാൻ വേണ്ടി.
പക്ഷേ… മുന്നിലെ വഴികൾ പ്രതിബന്ധങ്ങൾ ഒഴിഞ്ഞതായിരുന്നില്ല. നരഭോജി സൈന്യത്തെ മാത്രമല്ല, വാനരന്മാരുടെ ആഭ്യന്തരകലാപത്തെയും നേരിടേണ്ടിയിരുന്നു… ഇതിനെല്ലാമിടയിൽ ഇതിഹാസപുരുഷനുമായുള്ള കണ്ടുമുട്ടൽ.
അതേസമയം… വാസുകിയുടെ സഹോദരി മാനസ, കലിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. നാഗപുരിയിൽ സുപർണന്മാരുടെ നുഴഞ്ഞു കയറ്റം തടയുന്നതോടൊപ്പം സ്വവസതിയിലെ ഉപജാപകരിൽ നിന്നും തന്റെ പ്രിയപ്പെട്ടവരെ സംരക്ഷിക്കേണ്ടിവരുന്നു. ആരെയാണ് അവൾക്ക് വിശ്വസിക്കാൻ കഴിയുക..?
കഥാഗതി മുന്നേറുമ്പോൾ… ആഗ്രഹങ്ങൾ കൺമുന്നിൽ തകർന്നടിയുന്നത് കാണേണ്ടി വരുന്ന കലി, തന്റെ വംശത്തെക്കുറിച്ച്… ലോകഗതിയെ തകർക്കാൻ പോന്ന അതിന്റെ ചരിത്രത്തെക്കുറിച്ച് അറിയാനിടയാകുന്നു.
കലിയുഗം ആരംഭിച്ചിരിക്കുന്നു.
അതവസാനിക്കുന്നതിന് മുമ്പ് കൽക്കിക്ക് അവതാരമാകാൻ കഴിയുമോ?
കലിയുടെ നാശം കാണുന്നതുവരെ മാനസ പോരാട്ടം തുടരുമോ?
എല്ലാത്തിനെയും മാറ്റിമറിക്കുന്ന ആ രഹസ്യത്തിന് കലി എന്ന വ്യക്തിയിലും മാറ്റമുണ്ടാക്കാൻ കഴിയുമോ?