Description
മൗര്യകാലഘട്ടത്തിലെ ഉത്കര്‍ഷേച്ഛയും രാഷ്ട്രീയവും
സംഘര്‍ഷവും ആഖ്യാനം ചെയ്യുന്ന നോവല്‍.
ചന്ദ്രഗുപ്തമൗര്യനും സെലൂക്കസ് നികേറ്റര്‍ ഒന്നാമനും
തമ്മിലുള്ള യുദ്ധം, കലിംഗത്തിലെ മൗര്യന്‍ ആക്രമണം-
ഇന്ത്യാചരിത്രത്തിലെ സുപ്രധാനമായ രണ്ട് സംഘര്‍ഷങ്ങള്‍ ഇതില്‍ വിവരിച്ചിട്ടുണ്ട്. അശോകന്റെ പരിവര്‍ത്തനം,
ഭാരതവര്‍ഷത്തിന്റെ ഏകീകരണം, അശോകന്റെ
അവസാനകാലത്തെ സുവര്‍ണ്ണഭരണം എന്നീ പ്രധാനപ്പെട്ട
അനന്തരഫലങ്ങള്‍ക്കെല്ലാം ഹേതുവായ കലിംഗയുദ്ധത്തിന്റെ ഗതിവിഗതികള്‍ ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ആര്യാവര്‍ത്തത്തിലെ ഏറ്റവും മഹാനായ ചക്രവര്‍ത്തിയായി ആരായിരിക്കും
ഓര്‍മ്മിക്കപ്പെടുക എന്ന വലിയ ചോദ്യത്തിനുത്തരം
ഇതില്‍ കാണാം.
അശോകത്രയം ഗ്രന്ഥപരമ്പരയിലെ മൂന്നാമത്തെ പുസ്തകം







