Description
കാല്പനികാനുഭവത്തിന്റെ ഒരവലോകനമാണ്. ഭാവതീവ്രതകൊണ്ടോ മറ്റെന്തെങ്കിലും കാരണംകൊണ്ടോ ഭാവന ഏറ്റവും ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന അനുഭവത്തെയാണ് ഇവിടെ കാല്പനികാനുഭവമെന്നു വിവക്ഷിക്കുന്നത്. അത് സാമാന്യബുദ്ധിക്കോ യുക്തിചിന്തയ്ക്കോ നിരക്കുന്നതല്ല. യുക്തിചിന്ത അതിനെ നിരാകരിക്കണമെന്നുമില്ല. അത് എത്രമാത്രം സമഗ്രമാണെന്നുള്ളത് കവിയുടെ വ്യക്തിത്വം, പ്രേരകമായ സന്ദര്‍ഭം തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഏതു ഭാഷയിലെയും കാല്പനികകാവ്യങ്ങളില് കവിക്ക് ഏറ്റവും ആനന്ദം നല്‍കുന്നതും കവിഹൃദയം എപ്പോഴും അഭിലഷിക്കുന്നതുമായ അനുഭവം പ്രപഞ്ചസത്തയുമായുള്ള ഏകത്വമാണ്. – ഹൃദയകുമാരി




Reviews
There are no reviews yet.