Book Kakkadinte Kavithakal New
Book Kakkadinte Kavithakal New

കക്കാടിന്റെ കവിതകള്‍ -സമ്പൂര്‍ണ കവിതാസമാഹാരം

450.00 382.00 15% off

Out of stock

Author: Kakkadu N.N Category: Language:   Malayalam
ISBN 13: 978-81-8265-086-2 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

മലയാളകവിതയിലെ ആധുനികതയ്ക്ക് മനുഷ്യജീവിതത്തെക്കുറിച്ചുള്ള അഗാധമായ ഉള്‍ക്കാഴ്ചകളുടെ കരുത്തുനല്‍കിയ എന്‍.എന്‍. കക്കാടിന്റെ സമ്പൂര്‍ണ കവിതകളുടെ സമാഹാരം മാതൃഭൂമി ബുക്‌സ് പുറത്തിറക്കി. കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടേതാണ് പ്രവേശകം. ശലഭഗീതം (1956), ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന് (1970), പാതാളത്തിന്റെ മുഴക്കം (1971), വജ്രകുണ്ഡലം (1977), കവിത (1980), സഫലമീയാത്ര (1985), ഇതാ ആശ്രമമൃഗം; കൊല്ല്, കൊല്ല്! (1986), പകലറുതിക്ക് മുമ്പ് (1988) എന്നീ സമഹാരങ്ങള്‍ സമ്പൂര്‍ണപതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കവിതകള്‍ക്ക് കക്കാട് എഴുതിയ അനുബന്ധക്കുറിപ്പുകള്‍ക്ക് പുറമെ എന്‍.വി.കൃഷ്ണവാരിയര്‍, ആര്‍. രാമചന്ദ്രന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ആര്‍. വിശ്വനാഥന്‍, ടി.പി. സുകുമാരന്‍, മേലത്ത് ചന്ദ്രശേഖരന്‍, എം.എസ്. മേനോന്‍, എം.ആര്‍. രാഘവവാരിയര്‍ എന്നിവരുടെ പഠനങ്ങളും ഗ്രന്ഥത്തെ ശ്രേഷ്ഠമാക്കുന്നു.

ഡോ.എം.എം.ബഷീര്‍ കക്കാടുമായി നടത്തിയ ദീര്‍ഘസംഭാഷണം – സഫലമീയാത്ര, ഇ.എന്‍.കേരളവര്‍മ നടത്തിയ മുഖാമുഖം, കക്കാട് പഠനങ്ങളുടെ ഗ്രന്ഥസൂചി എന്നിവയും സമാഹാരത്തിലുണ്ട്. 591 പേജ് വിലവരുന്ന ഡീലക്‌സ് എഡിഷന് 375 രൂപയാണ് വില.

”നമ്മെ വിസ്മയിപ്പിക്കുന്ന ഒരു വസ്തുത, കക്കാട് എല്ലാതരം കവിതയും എല്ലാ കാലത്തും രചിച്ചുപോന്നിരുന്നു എന്നതാണ്. പേന നീങ്ങുന്ന നേരത്തിന്നുള്ളില്‍, സംസ്‌കൃതകവിതയില്‍ കെത്തഴുതാറുള്ള കവിക്ക് ഇത് സ്വാഭാവികമായിരിക്കാം. അക്കിപ്പത്തും വാരിയത്തമ്മിണിയും വജ്രകുണ്ഡലവും പോത്തും സുഹൃത്‌സ്മരണവും അമ്പരപ്പിക്കുന്ന വൈവിധ്യമാണ് കാഴ്ചവയ്ക്കുന്നത്. തന്റെ ദര്‍ശനപരിണാമങ്ങളെപ്പറ്റിയെന്നപോലെ, രചനാരീതികളെപ്പറ്റിയും മറ്റുള്ളവരെന്തു കരുതും? എന്ന ശങ്ക ആത്യന്തികമായി കക്കാടിനെ അലട്ടിയിരുന്നില്ല. താന്‍ ഒരു ‘മൈനര്‍ പോയറ്റ്’ മാത്രമാണെന്ന് വിനയധന്യനായി ഒരിക്കല്‍ നിരീക്ഷിച്ചുവെങ്കിലും, ‘ഞാനിന്നുരാവിലെയും തൊട്ടുനോക്കി – എന്റെ നട്ടെല്ലവിടെത്തന്നെയുണ്ട്’ എന്ന പ്രത്യയദാര്‍ഢ്യവും ആ കവി വിളംബരം ചെയ്തു. എളിമയും കരുത്തും കലര്‍ന്ന ഈ ചേരുവയില്‍ കക്കാടിന്റെ ചേതനയിലെ സാരസ്വതമുദ്ര ശാശ്വതമായി പതിഞ്ഞിരിക്കുന്നു.” (പ്രവേശകത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി)

The Author

കക്കാട് നാരായണന്‍ നമ്പൂതിരി. 1927 ജൂലായ് 14ന് കോഴിക്കോട് ജില്ലയിലെ അവിടനല്ലൂരില്‍ ജനിച്ചു. കൃതികള്‍: ശലഭഗീതം, ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന്, പാതാളത്തിന്റെ മുഴക്കം, കവിത, വജ്രകുണ്ഡലം, ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്, സഫലമീയാത്ര, പകലറുതിക്കുമുമ്പ്, നാടന്‍ചിന്തുകള്‍, കവിതയും പാരമ്പര്യവും, അവലോകനം. സഫലമീയാത്രയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ െ്രെപസ് ഫോര്‍ പോയട്രി, കുമാരനാശാന്‍ സ്മാരക അവാര്‍ഡ് എന്നിവ ലഭിച്ചു. 1987 ജനവരി 6ന് കോഴിക്കോട്ട് അന്തരിച്ചു. അച്ഛന്‍: നാരായണന്‍ നമ്പൂതിരി; അമ്മ: ദേവകി അന്തര്‍ജ്ജനം. ഭാര്യ: ശ്രീദേവി. മക്കള്‍: ശ്രീകുമാര്‍, ശ്യാംകുമാര്‍.

Reviews

There are no reviews yet.

Add a review