Book KADALKKAZHCHA
Book KADALKKAZHCHA

കടൽക്കാഴ്‌ച

160.00 136.00 15% off

In stock

Author: Rafeeq Ahammed Category: Language:   MALAYALAM
Publisher: Mathrubhumi
Specifications Pages: 96
About the Book

റഫീക്ക് അഹമ്മദ്

പാരമ്പര്യത്തോടു ചേർന്നുനിന്നുകൊണ്ട് മലയാള കവിതയുടെ നവഭാവുകത്വത്തെ ജീവിതാനുഭവങ്ങളുടെ സൂക്ഷ്മനിരീക്ഷണങ്ങളാൽ രേഖപ്പെടുത്തുന്ന കവിയാണ് റഫീക്ക് അഹമ്മദ്.

ദീപ്തവും ശക്തവുമായ ആശയങ്ങളും ഭാവങ്ങളും കാവ്യാത്മകമായ വാങ്മയങ്ങൾകൊണ്ട് ഈ കവിതകളിൽ സ്പന്ദിക്കുന്നു.

എന്റെ ഗാന്ധി, അമ്മമണ്ണ്, പിരിയൽ, സന്ദർശനം, സൈക്കിൾ, വേനൽമൊഴി, സിഗ്നൽ… തുടങ്ങിയ ശ്രദ്ധേയമായ കവിതകൾ.

റഫീക്ക് അഹമ്മദിന്റെ പുതിയ കവിതാസമാഹാരം.

The Author

പുതുകവികളില്‍ ശ്രദ്ധേയന്‍. 1961ല്‍ തൃശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ചു. ആദ്യസമാഹാരം സ്വപ്‌നവാങ്മൂലം 1996ല്‍ വെളിച്ചം കണ്ടു. പാറയില്‍ പണിഞ്ഞത്, ആള്‍മറ എന്നീ രണ്ടു സമാഹാരങ്ങള്‍ കൂടി പ്രസിദ്ധീകൃതമായിട്ടുണ്ട്. ആള്‍മറയ്ക്ക് 2006ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. വൈലോപ്പിള്ളി അവാര്‍ഡ്, ഇടപ്പള്ളി അവാര്‍ഡ്, പ്രഥമ ഒളപ്പമണ്ണ സ്മാരക പുരസ്‌കാരം, കുഞ്ചുപിള്ള അവാര്‍ഡ്, കനകശ്രീ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി. ഭാര്യ: ലൈല. മക്കള്‍: മനീഷ്, ലാസ്യ. വിലാസം: മുല്ലയ്ക്കല്‍, അക്കിക്കാവ് പി.ഒ, തൃശൂര്‍.

You're viewing: KADALKKAZHCHA 160.00 136.00 15% off
Add to cart