Description
നീതിയുടെ ധീരസഞ്ചാരം
കെ.ടി. അഷ്റഫ്
ഇന്ത്യയിലെ ആദ്യത്തെ സുപ്രീം കോടതി വനിതാ ജഡ്ജി, ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലുകളിലെ ആദ്യ വനിതാ ജുഡീഷ്യൽ അംഗം, ഹൈക്കോടതിയിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജി, പ്രഥമ മനുഷ്യാവകാശ കമ്മീഷൻ അംഗം, ആദ്യ മുസ്ലിം വനിതാ ഗവർണർ എന്നീ നിലകളിൽ പ്രസിദ്ധയായ ജസ്റ്റിസ് ഫാത്തിമാബീവിയുടെ ജീവിതകഥ.
ജീവിതവെല്ലുവിളികളെ നിശ്ചയദാർഢ്യംകൊണ്ട് മറികടന്ന് നീതിപീഠത്തിന്റെയും ഭരണാധികാരത്തിന്റെയും ഔന്നത്യങ്ങളിലേക്ക് സധീരം നടന്നുകയറി ഇന്ത്യൻ ചരിത്രത്തിൽ ഇടം നേടിയ ഫാത്തിമാബീവിയുടെ പ്രചോദനാത്മകമായ ജീവിതം.




