ജോൺ ലെനൻ കത്തുകൾ
₹175.00 ₹140.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Pranatha Books
Specifications Pages: 148
About the Book
ഹണ്ടർ ഡേവിസ്
പ്രണയവും ജീവിതാസക്തിയും സംഗീതവും ഇടകലരുന്ന പുകയിലയുടെ ഗന്ധമുള്ള ജോൺ ലെനൻ കത്തുകൾ.
വിവർത്തനം: ജോസഫ് അലക്സ്
ഞങ്ങളെപ്പറ്റി ഓർക്കുന്ന അടുത്ത അവസരത്തിൽ, ഓർമ്മിക്കുക, ഞങ്ങളുടെ നിശബ്ദത സ്നേഹത്തിന്റെ നിശബ്ദതയാണ്, ഉദാസീനതയുടേതല്ല. ഓർക്കുക, ഞങ്ങൾ എഴുതുന്നത് ആകാശത്താണ്, കടലാസിനു പകരം.
അതാണു ഞങ്ങളുടെ പാട്ട്. കണ്ണുയർത്തി വാനത്തേയ്ക്കു നോക്കൂ. ഞങ്ങളുടെ സന്ദേശം അവിടെയുണ്ട്. കണ്ണുകൾ വീണ്ടുമുയർത്തി ചുറ്റിലും നോക്കൂ, നിങ്ങൾ കാണും, ഞങ്ങളപ്പോൾ ആകാശത്തു നടക്കുകയാണ്. ഭൂമിയിലേക്കു നീളുന്ന ആകാശത്ത്. നമ്മളെല്ലാം ആകാശത്തിന്റെ ഭാഗമാണ്. ഭൂമിയുടേതെന്നതിലുമേറെ. ഓർക്കുക, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു.
ഞങ്ങളിതെഴുതുമ്പോൾ ഞങ്ങളുടെ തോളിൻ മീതെക്കുടെ നോക്കിനിൽപ്പുണ്ടായിരുന്നു, മൂന്നു മാലാഖമാർ!