Description
ഡോ. എബി ലൂക്കോസ്
പലപ്പോഴും നാം സംസാരിക്കുന്നത് മനുഷ്യരോട് മാത്രമല്ല, ചുറ്റുപാടുകളോടും കൂടിയാണ്. ചെടികളും പക്ഷിമൃഗാദികളും അചേതനമായ വസ്തുക്കളും വരെ നമ്മുടെ സംഭാഷണങ്ങൾക്ക് കാതോർത്തിരിക്കുന്നു. മാറാല പിടിച്ച മുറികളും ഫംഗസ്സ് കിളിർക്കുന്ന ചുമരുകളും മുഷിഞ്ഞ മനസ്സിന്റെ അടയാളങ്ങളായിട്ടാണ് സാധാരണ ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ ഇത്തരം ജീവനുള്ള ഭിത്തികളെ ജഡാവസ്ഥകളായി തള്ളിക്കളയാതെ കാലത്തിനു നേരെ ഉയർത്തിക്കാട്ടുന്ന കണ്ണാടിയാണ് ഈ കഥകൾ. എഴുത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഇത്തരം കയ്യൊപ്പുകൾ നിറഞ്ഞ നിരവധി സന്ദർഭങ്ങളിലേക്കാണ് രചയിതാവ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.





