ജീവക്ഷതങ്ങൾ
₹396.00 ₹356.00
10% off
In stock
MARKED FOR LIFE
എമെലി ഷെപ്പ്
EMELIE SCHEPP
പരിഭാഷ: രശ്മി കിട്ടപ്പ
1991-ലെ ഒരു വേനൽക്കാല ദിനത്തിൽ ഒമ്പതു വയസ്സുള്ള യാന ബെൻസിലിയസ് ഒരു ആശുപത്രിയിൽ കണ്ണ് തുറക്കുന്നു. അവൾക്ക് താൻ ആരെന്നോ എവിടെ നിന്നാണ് വരുന്നതെന്നു അറിയില്ല…
ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം, വിജയകരമായ ഒരു പ്രോസിക്യൂട്ടർ എന്ന നിലയിൽ, സ്വീഡനിലെ ഒരു മുതിർന്ന ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ ബാൾടിക്ക് തീരത്തുള്ള അയാളുടെ വീട്ടിൽ വെച്ച് നടത്തിയ കൊലപാതകത്തിന്റെ അന്വേഷണ ചുമതല യാനയ്ക്ക് കിട്ടുന്നു. കൊലയാളി ഒരു തുമ്പും അവശേഷിപ്പിച്ചിട്ടില്ല. വിചിത്രമെന്നു പറയട്ടെ, അന്വേഷണസംഘത്തിന് ആകെ കിട്ടിയത് ഒരു കുട്ടിയുടെ വിരലടയാളങ്ങൾ മാത്രമാണ്, എന്നാൽ കൊല്ലപ്പെട്ടയാൾക്ക് കുട്ടികളില്ലതാനും… എതാനും ദിവസങ്ങൾക്ക് ശേഷം,
കൊലപാതകിയെ തിരിച്ചറിയുന്നു – ഒരാൺകുട്ടി! എന്നാൽ അവനും കൊല്ലപ്പെടുന്നു. അവന്റെ ശരീരം വിജനമായ ഒരു തീരത്ത് അവർ കണ്ടെത്തുന്നു. അരികിൽ കിടക്കുന്നു കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും! മരിച്ച കുട്ടിയുടെ പശ്ചാത്തലം യാന കൂടുതൽ അന്വേഷിക്കുമ്പോൾ, അവളുടെ സ്വന്തം ഭൂതകാലത്തിലേക്ക് അത് അവളെ കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്… സങ്കൽപ്പിക്കാൻ കഴിയാത്തതിലും അധികം ഇരുണ്ടതും രക്തരൂക്ഷിതവുമായ ഒരു കഥ അവളുടെ മുന്നിൽ ചുരുളഴിയുന്നു… ഭീതിജനകമായ സ്വന്തം ഭൂതകാലത്തെ പ്രതിരോധിക്കാനായി ഈ കൊലപാതകങ്ങൾക്ക് പിന്നിലെ യഥാർത്ഥ പ്രതിയെ യാന കണ്ടെത്തുമോ?
പ്രോസിക്യൂട്ടർ യാന ബെർസീലിയസിനെക്കുറിച്ചുള്ള പരമ്പരയിലെ ആദ്യനോവലാണ് ജീവക്ഷതങ്ങൾ. ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞിട്ടുള്ള എമിലി ഷെപ്പിന്റെ ത്രില്ലറിന് ആദ്യത്തെ ഇന്ത്യൻ പരിഭാഷ.